flashnews

കാസറഗോഡ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച 3 വിദ്യാലയബ്ളോഗുകള്‍ക്കുള്ള സമ്മാനങ്ങളിലൊന്ന് കളനാട് ഓള്‍ഡ് സ്ക്കൂളിന്............ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍

Friday, 5 September 2014

          ഇന്ന് ഞങ്ങള്‍ക്ക് ഓണമായിരുന്നു.അധ്യാപകദിനവും

                        അധ്യാപകദിനത്തെക്കുറിച്ച് ഇന്നലെ ടീച്ചര്‍മാര്‍ കുറെ കാര്യങ്ങള്‍ പറഞ്ഞുതന്നതിനാല്‍ ഞങ്ങള്‍ വളരെ നല്ല ഒരു ശുഭദിനം നേര്‍ന്നും ഹസ്തദാനം ചെയ്തും അവരെ സ്വീകരിച്ചു.തുടര്‍ന്ന് ഓണത്തിനുള്ള ഒരുക്കങ്ങളായിരുന്നു.പലതരം പൂക്കള്‍ എല്ലാവരും കൊണ്ടുവന്നു
   ആണ്‍കുട്ടികളാരും തന്നെ മാവേലിയാകാഞ്ഞതിനാല്‍ നാലാം ക്ളാസിലെ മാളവിക മാവേലിയായി...
നോക്കൂ...എങ്ങിനെയുണ്ട് എന്നെ കാണാന്‍

ഇനി അടുത്ത വര്‍ഷത്തെ ഓണവും ഇവിടെ തന്നെ

ഉച്ചക്ക് ഞങ്ങള്‍ക്ക് വിഭവസമൃദ്ധമായ സദ്യ കിട്ടി.

ഞങ്ങള്‍ മാത്രമല്ല ഞങ്ങളുടെ വീട്ടുകാരും സദ്യ ഉണ്ണാന്‍ വന്നു

No comments:

Post a Comment