flashnews

കാസറഗോഡ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച 3 വിദ്യാലയബ്ളോഗുകള്‍ക്കുള്ള സമ്മാനങ്ങളിലൊന്ന് കളനാട് ഓള്‍ഡ് സ്ക്കൂളിന്............ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍

Friday 31 October 2014

      പുനരര്‍പ്പണദിനവും ഐക്യദിനാചരണവും

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ദേശീയോദ്ഗ്രഥനദിനമായി ആചരിക്കുന്നു.രാവിലെ അസംബ്ളിയില്‍ ദിനാചരണപ്രാധാന്യം വിവരിച്ചു.ജവഹര്‍ലാല്‍നെഹ്രുവിന്റെ മകളും ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയുമായിരുന്ന ഇദ്ദേഹം1984ല്‍ ഇതേ ദിവസമാണ്.സ്വന്തം അംഗരക്ഷകരാല്‍ വെടിയേറ്റത്.ഈ ദിവസം ദേശീയോദ്ഗ്രഥനദിനമായും പുനരര്‍പ്പണദിനമായും ആചരിക്കുന്നു.സ്വാതന്ത്ര്യസമരസേനാനിയും പ്രഥമ ആഭ്യന്തരവകുപ്പ് മന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനവുമായഇന്ന് ദേശീയ ഐക്യദിനവുമായി ആചരിക്കുന്നതായി കുട്ടികളെ അറിയിച്ചു.ഇന്ദിരാഗാന്ധിയുടെ വീട് ഇന്ന് ഒരു മ്യൂസിയമായി സൂക്ഷിക്കുന്നു.അവിടെ ചെന്ന് എടുത്ത ചില ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
ഇന്ദിരാഗാന്ധിയുടെ വീട്ടില്‍ നിന്നും നടന്നുവരുന്ന റോഡ്..ഇവിടെ വച്ചാണ് വെടിയേറ്റത്

വധിക്കപ്പെടുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രം,ബാഗ്,ചെരുപ്പ് എന്നിവ


ബെഡ്റൂം

Monday 27 October 2014

         സാക്ഷരം മൂന്നാംഘട്ട പരീക്ഷ നടത്തി...

               ആയിഷക്കും ഷാഫിക്കും വീണ്ടും ഒരു വിജയദിനം..സാക്ഷരം 30 ദിവസങ്ങള്‍ക്കുശേഷം..അതിഖരം,മൃദു,ഘോഷം എന്നീ മേഖലകളിലായിരുന്നു ഇന്നത്തെ പരീക്ഷണം..വലിയസഹായമൊന്നും ഇല്ലാതെ തന്നെ സ്വയം വായിച്ച് പരീക്ഷയെഴുതി..

Thursday 23 October 2014

                  അംഗീകാരത്തിന്റെ നിറവില്‍

കാസറഗോഡ് സബ്ജില്ലയിലെ മികച്ച സ്ക്കൂള്‍ബ്ളോഗുകള്‍ക്കുള്ള ബഹുമതി ഞങ്ങള്‍ക്കും കിട്ടിയിരിക്കുന്നു...ജി.എല്‍.പി.എസ് മാണിമൂല,ജി.ഡബ്ള്യു.എല്‍.പി.എസ് ഷിറിബാഗിലു എന്നിവയാണ് മറ്റ് രണ്ട് സ് കൂളുകള്‍.കേവലം 28 കുട്ടികള്‍മാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളില്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു കിട്ടിയ വലിയോരു പ്രോത്സാഹനമായി ഞങ്ങളിതിനെ വിലയിരുത്തുന്നു.വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍യാതൊരു ധനസഹായവും ഞങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കിലും ഇവിടുത്തെ കുട്ടികള്‍ക്ക് ആ കുറവുകളൊന്നും വരുത്താതെ നോക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്.ബ്ളോഗ് നിര്‍മ്മാണത്തില്‍ ഞങ്ങള്‍ക്കുവേണ്ട പരിശീലനവും പ്രോത്സാഹനവും തന്ന കാസിംമാസ്റ്റര്‍,റിനിടീച്ചര്‍,ശങ്കരന്‍മാസ് റ്റര്‍ എന്നിവര്‍ക്കും അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കുംപി.ടി.എക്കും..‍ഞങ്ങളുടെ നന്ദി അറിയിക്കുന്നു....ഈ അംഗീകാരത്തെ ആദരിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന വാഗ്ദാനവുമായി ഞങ്ങള്‍ മുന്നോട്ട്...
ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോക്റ്റര്‍ കൃഷ്ണകുമാര്‍.പി.യില്‍നിന്നുംസമ്മാനം ഏറ്റുവാങ്ങുന്നു

                          ആദരാഞ്ജലികള്‍

                    ഞങ്ങളുടെ സ്ക്കൂളിന്റെ ഉടമസ്ഥരിലൊരാളായ കടവത്ത് ഹമീദ്ഹാജി ഇന്ന്(23/10/2014) നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു.92വര്‍ഷക്കാലമായി അദ്ദേഹത്തിന്റെ കുടുംബം ഈ വിദ്യാലയത്തോട് സഹകരിക്കുന്നു..അനേകര്‍ക്ക് വിദ്യ പകരാന്‍ ഒരു തണല്‍ ഒരുക്കിത്തന്ന കുടുംബത്തോടുള്ള കടപ്പാട് വിലമതിക്കാനാവാത്തതാണ്.ആ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതോടൊപ്പം  കൂടിപ്പിരിഞ്ഞുപോയ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പേരിലും സ്ക്കൂളിലെ പി.ടി.എ,സ്റ്റാഫ്,വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പേരിലുംഅദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.....

Thursday 16 October 2014



 കുഞ്ഞുങ്ങളെ പഠിപ്പിക്കാം........ആഹാരത്തെ ബഹുമാനിക്കാന്‍

             ഇന്ന് .....ലോക ഭക്ഷ്യദിനം...ഒക്ടോബര്‍ 16 

ഭക്ഷണം പാഴാക്കികളയുന്ന കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും ഉള്‍ക്കൊള്ളുമാറ് കാര്യങ്ങളുടെ ബോധവത്ക്കരണം അസംബ്ളിയില്‍ വച്ചു നടന്നു.നല്ല ആഹാരസാധനങ്ങളും പാക്കറ്റ് ഉത്പന്നങ്ങളും ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍,ഉച്ചക്കഞ്ഞി പാഴാക്കിക്കളയുന്നതിനുള്ള കാരണങ്ങള്‍ അതില്ലാതാക്കാനുള്ള ഭക്ഷണക്രമം എന്നിവയൊക്കെ ചൂണ്ടിക്കാണിച്ചു.ലോകം പോഷകാഹാരക്കുറവും പട്ടിണിയും മൂലം വിഷമിക്കുന്ന ഒരു കാലം വിദൂരമല്ലെന്നും അതിനാല്‍ കരുതിവെക്കാനും പാഴാക്കാതിരിക്കാനും നാം ശ്രദ്ധിക്കണമെന്നും ഹെഡ്മിസ്ട്രസ്സ് ഓര്‍മ്മപ്പെടുത്തി.

അക്ഷരമുറ്റം വിജയികള്‍ക്ക് സമ്മാനദാനം നടന്നു.

            

Wednesday 15 October 2014

                     നേത്രപരിശോധന

                   ലയണ്‍സ് ക്ളബ്ബിന്റെ സഹായത്തോടെ വിദ്യാര്‍ത്ഥികളിലെ കാഴ്ചക്കുറവ് കണ്ടെത്തുന്നതിനായി സ്ക്കൂള്‍ തലത്തില്‍ പരിശോധന നടന്നു.പരിശീലനം ലഭിച്ച സുനിതടീച്ചര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.നാലോളം കുട്ടികള്‍ക്ക് പ്രശ്നമുള്ളതായി കാണാന്‍കഴിഞ്ഞു..രക്ഷിതാക്കളെ വിളിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചു.മുന്‍പ് അവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഡോക്ടറെ കാണിക്കാന്‍ സാഹചര്യം അനുവദിക്കാത്ത രക്ഷിതാക്കള്‍ക്ക് ഈ സേവനം വലിയൊരാശ്വാസമായി അനുഭവപ്പെട്ടു

Wednesday 8 October 2014

        സാക്ഷരം... ഇരുപതു ദിവസങ്ങള്‍ക്കുശേഷം....

                    സാക്ഷരംപരിപാടി ഇരുപത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.രണ്ടാംഘട്ടവിലയിരുത്തലിലൂടെ പരിപാടിയുടെ വിജയം തൊട്ടറിയുകയാണ് ഞങ്ങള്‍..രണ്ടുപേരും നന്നായ് പരീക്ഷയെ നേരിട്ടിരിക്കുന്നു.ആയിഷക്ക് ഒന്നും  ഷാഫിക്ക് രണ്ടും അക്ഷരതെറ്റുകള്‍ മാത്രമാണുണ്ടായത്..ആയിഷയുടെ കയ്യക്ഷരത്തിനും നല്ല വടിവും ഭംഗിയും കൈവന്നിരിക്കുന്നു..കൂടാതെ പതിനഞ്ചുമിനിട്ടുകൊണ്ട് പരീക്ഷ എഴുതി തീര്‍ക്കുകയും ചെയ്തിരിക്കുന്നു.


Wednesday 1 October 2014

               ഒക്ടോബര്‍2 ഗാന്ധിജയന്തി

        ഇന്ന് ഗാന്ധിജിയുടെ നൂറ്റിനാല്പത്തിയഞ്ചാം ജന്മദിനം..ഇന്ത്യയുടെ പുണ്യദിനങ്ങളിലൊന്ന്.1869ല്‍ ഗുജറാത്തിലെപോര്‍ബന്ദറില്‍ ജനിച്ച് അഹിംസയിലൂന്നിയ സത്യാഗ്രഹസമരത്തിലൂടെ ലോകത്തിലാകമാനം ശ്രദ്ധേയനായി സത്യത്തിലടിയുറച്ച് ഇന്ത്യന്‍സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെവഴികാട്ടിയായി..ലളിതജീവിതംനയിച്ച് പൊതുപ്രവര്‍ത്തകര്‍ക്ക്മാതൃകയായി ജീവിച്ചഅദ്ദേഹത്തിന്റെ ആശയത്തോടുള്ള ബഹുമാനാര്‍ത്ഥം ഐക്യരാഷ്ട്രസഭ ഇന്നേ ദിവസം ലോകഅഹിംസാദിനമായി ആചരിക്കുന്നു...

ഞങ്ങളുടെ സ്ക്കൂളിലെ പ്രധാനപ്പെട്ട ഒരു ദിനാചരണവും ഇതുതന്നെ.ഒരാഴ്ചക്കാലം നീണ്ടുനില്ക്കുന്ന പരിപാടികളാണ് ഞങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.ശുചീകരണപരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു..ദിവസവും ശുചീകരണവും,ഓരോദിവസങ്ങളിലായി..ചിത്രപ്രദര്‍ശനം,ക്വിസ്,ചിത്രരചന,മഹത് മൊഴികള്‍ശേഖരിക്കല്‍ തുടങ്ങി വൈവിധ്യമാര്‍ന്നപരിപാടികള്‍ ഞങ്ങള്‍ ചെയ്യാന്‍ പോകുകയാണ്..ഇതാ ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു...
ഗാന്ധിക്വിസ് മത്സരത്തില്‍അര്‍ജ്ജുന്‍12മാര്‍ക്കോടെ ഒന്നാമതും മാളവിക9മാര്‍ക്കോടെ രണ്ടാമതും എത്തി.തൊട്ടുപിന്നാലെ മുഹമ്മദ്സലീം ഉണ്ടായിരുന്നു.6മാര്‍ക്ക്..

ഗാന്ധിചിത്രപ്രദര്‍ശനം

10/10/2014
ഗാന്ധിചിത്രരചനാമത്സരം