പുനരര്‍പ്പണദിനവും ഐക്യദിനാചരണവും
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ദേശീയോദ്ഗ്രഥനദിനമായി ആചരിക്കുന്നു.രാവിലെ അസംബ്ളിയില്‍ ദിനാചരണപ്രാധാന്യം വിവരിച്ചു.ജവഹര്‍ലാല്‍നെഹ്രുവിന്റെ മകളും ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയുമായിരുന്ന ഇദ്ദേഹം1984ല്‍ ഇതേ ദിവസമാണ്.സ്വന്തം അംഗരക്ഷകരാല്‍ വെടിയേറ്റത്.ഈ ദിവസം ദേശീയോദ്ഗ്രഥനദിനമായും പുനരര്‍പ്പണദിനമായും ആചരിക്കുന്നു.സ്വാതന്ത്ര്യസമരസേനാനിയും പ്രഥമ ആഭ്യന്തരവകുപ്പ് മന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനവുമായഇന്ന് ദേശീയ ഐക്യദിനവുമായി ആചരിക്കുന്നതായി കുട്ടികളെ അറിയിച്ചു.ഇന്ദിരാഗാന്ധിയുടെ വീട് ഇന്ന് ഒരു മ്യൂസിയമായി സൂക്ഷിക്കുന്നു.അവിടെ ചെന്ന് എടുത്ത ചില ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
ഇന്ദിരാഗാന്ധിയുടെ വീട്ടില്‍ നിന്നും നടന്നുവരുന്ന റോഡ്..ഇവിടെ വച്ചാണ് വെടിയേറ്റത് |
വധിക്കപ്പെടുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രം,ബാഗ്,ചെരുപ്പ് എന്നിവ |
ബെഡ്റൂം |
സ്വന്തം അംഗരക്ഷകരാല്‍ വെടിയേറ്റത്... എന്താ സത്യം മറച്ചുവെക്കുന്നത്? കേവലം ഒരു അംഗരക്ഷകനായിരുന്നോ? മതതീവ്രബോധം എങ്ങനെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു എന്നു പറയണ്ടേ? ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാനാണ് ഈ ദിനം നമ്മോടാവശ്യപ്പെടുന്നത്.
ReplyDeleteഎല്‍.പി.തലത്തിലുള്ള കുട്ടികള്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ ദിനാചരണ അസംബ്ലിയില്‍ ബോധവത്ക്കരണം നടത്താറുണ്ട് സര്‍..ബ്ളോഗെഴുത്തില്‍ അതു വന്നില്ലെന്നു മാത്രം..ഈ നിര്‍ദ്ദേശങ്ങള്‍ നമുക്ക് വിലപ്പെട്ടതാണ്..ഈ ആശയം ഉള്‍ക്കൊണ്ട് ഇനിയുള്ള ദിനാചരണങ്ങള്‍ അര്‍ത്ഥവത്താക്കുന്നതാണ്..
ReplyDelete