flashnews

കാസറഗോഡ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച 3 വിദ്യാലയബ്ളോഗുകള്‍ക്കുള്ള സമ്മാനങ്ങളിലൊന്ന് കളനാട് ഓള്‍ഡ് സ്ക്കൂളിന്............ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍

ABOUT US



             





           ഇത് ഞങ്ങളുടെ വിദ്യാലയം. സ്വാതന്ത്ര്യപൂര്‍വഭാരതത്തിലെഅപൂര്‍വം വിദ്യാലയങ്ങളില്‍ കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെ അതുപോലെ നിലനില്‍ക്കുന്ന വിദ്യാലയമുത്തശ്ശി.തൊണ്ണൂറുവയസ്സുതികഞ്ഞ ഈ മുത്തശ്ശിക്കു
കഥകളെറെ പറയാനുണ്ട്.കടവത്ത് ആമുഹാജിയെന്ന ഒരു വിദ്യാതല്പരന്‍അക്ഷരവെളിച്ചം നാടിന്റെ വെളിച്ചമാണെന്നു മനസ്സിലാക്കി തന്റെ സ്ഥലത്ത് ഒരു വിദ്യാലയം പണിയണമെന്ന ആഗ്രഹത്താല്‍ ചില സമാനചിന്താഗതിക്കാരായ സുമനസ്സുകളുടെ കൂട്ടായ്മയോടെ 1923-ല്‍ തുടങ്ങിയതാണ് ഈസ്ഥാപനം.അന്നുമുതല്‍ ഇന്നോളം വാടകകെട്ടിടതില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ സമൂഹത്തിന്റെ നാനാതുറകളിലെ അനേകം പ്രമുഖര്‍ ആദ്യാക്ഷരം കുറിച്ചു.വിദ്യാര്‍ത്ഥികള്‍ തിങ്ങിനിറഞ്ഞ ക്ലാറസുമുറികള്‍ പല സാഹചര്യങ്ങള്‍ കൊണ്ടും നമുക്കു നഷ്ടമായെങ്കിലും പാഠ്യ-പാഠ്യേതര പ്രവര്‍തനങ്ങളില്‍ നല്ല നിലവാരം പുലര്‍ത്താന്‍ നമുക്കു കഴിയുന്നുണ്ട്.

സ്ക്കൂളിന്റെ പേര് .

ഗവണ്‍മെന്റ്.ലോവര്‍പ്രൈമറിസ്ക്കൂള്‍.കളനാട്ഓള്‍ഡ്(മഠത്തില്‍സ്ക്കൂള്‍എന്നറിയപ്പെടുന്നു)

സ്ഥാപിതം.1923

സ്ഥിതിചെയ്യുന്നത്..

കാസറഗോഡ്ജില്ലയിലെ ചെമ്മനാട്പഞ്ചായത്തില്‍കളനാട്റെയില്‍വെസ്റ്റേഷനില്‍നിന്നും50മീറ്റര്‍അകലത്തില്‍ചന്ദ്രഗിരിപ്പുഴഅറബിക്കടലില്‍പതിക്കുന്നത്ഒരുഭാഗത്തുംചന്ദ്രഗിരിക്കോട്ടഒരുഭാഗത്തുംസ്ഥിതിചെയ്യുന്നു

ഞങ്ങളുടെ അദ്ധ്യാപകര്‍/അദ്ധ്യാപകേതരര്‍

രാധാമണിടീച്ചര്‍(ഹെഡ്മിസ്ട്രസ്സ്)-നീലേശ്വരം

പ്രീന ടീച്ചര്‍(എല്‍.പി/യു.പി.അസിസ്റ്റന്റ്)-പഴയങ്ങാടി

സുനിതടീച്ചര്‍(എല്‍.പി/യു.പി.അസ്സ്റ്റന്റ്)-കാഞ്ഞങ്ങാട്

അനുപമടീച്ചര്‍(എല്‍.പി/യു.പി.അസിസ്റ്റന്റ്)-കണ്ണപുരം

ഷാജിമോന്‍മാസ്റ്റര്‍(അറബിക് പാര്‍ട്ട്ടൈം)-കോഴിക്കോഡ്

ശ്രീമതി.സരസ്വതി(പി.ടി.സി.എം)

ശ്രീമതി.ഗിരിജമനോമോഹന്‍(കുക്ക്)

ശ്രീ.മുഹമ്മദ്ഷാഫിസുല്‍ത്താന്‍(പി.ടി.എ.പ്രസിഡണ്ട്)

ശ്രീമതി.നസീറാ സൈനുദ്ദീന്‍(പി.ടി.എ.വൈസ്.പ്രസിഡണ്ട്)

ശ്രീമതി.ജമീലാസിദ്ദീഖ്(മദര്‍പി.ടി.എ.പ്രസിഡണ്ട്)

No comments:

Post a Comment