മെട്രിക് മേളയും ക്യാമ്പും
2014-15 അധ്യയനവര്‍ഷത്തില്‍ എസ്.എസ്.എ കേരളം പഠനപരിപോഷണമേഖലയില്‍ എല്‍.പി.വിഭാഗത്തില്‍ മെട്രിക് മേളസംഘടിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ ജില്ലയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.കാസറഗോഡ് ജില്ലയിലെ 3,4 ക്ളാസുകളില്‍ ഗണിതപഠനത്തില്‍ നിലനില്‍ക്കുന്ന ഹാര്‍ഡുസ്പോര്‍ട്ടുകള്‍ പരിഹരിക്കാനുതകുന്ന വിധത്തില്‍ മെട്രിക് അളവുകളെ അനുഭവപരിപാടികളാക്കിമാറ്റി ഞങ്ങളും ഈ സംരംഭത്തില്‍ പങ്കുചേര്‍ന്നു.
പ്രസക്തി
ലോകത്തെ ഗണിതപരമായി നോക്കിക്കാണാനും പരിചിതമായ ഒരു കാര്യത്തെ ഗണിതപരമായി വിവരിക്കാനും നിത്യജീവിതത്തിലെ പ്രായോഗികഗണിതപ്രശ്നങ്ങള്‍ നിര്‍ധാരണം ചെയ്യാന്‍കഴിയാനും ഗണിതാശയങ്ങള്‍ രൂപീകരിക്കാനും കുട്ടിക്ക് കഴിയേണ്ടതുണ്ട്.നീളം,ഭാരം,കറന്‍സി,ജ്യാമിതി,സമയം തുടങ്ങിയ മെട്രിക് അളവുകള്‍ പരിചയപ്പെടാനും പ്രയോഗിക്കാനും കുട്ടികള്‍ക്കുമുമ്പില്‍ മൂര്‍ത്തമായി അവതരിപ്പിക്കാനുമുള്ള സങ്കേതമൊരുക്കാനും ലളിതമായവയിലൂടെ പ്രയാസമേറിയവയിലേക്ക് എളുപ്പവഴിതുറക്കാനും ഇത്തരം മേളകള്‍ പ്രയോജനകരമാണ്.
മേഖലകള്‍
നീളം,ഭാരം,ഉള്ളളവ്,സമയം
യൂണിറ്റുകള്‍
3rd std..രൂപങ്ങള്‍ ചേരുമ്പോള്‍, നേരവും കാലവും,അളന്നുനോക്കാം,ഭാരം അറിയാം
4th std...ആനയും ഉറുമ്പും,പലതുള്ളിപെരുവെള്ളം,നാം നാടിനും നാട് നമുക്കും,മുത്തശ്ശി പറഞ്ഞതും ഞാന്‍ അറിഞ്ഞതും
മേളയും ക്യാമ്പ് വിലയിരുത്തലും .
s.r.g യില്‍വിശദമായ ആസൂത്രണം നടത്തി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാവശ്യമായ സാമഗ്രികള്‍ ശില്പശാലയിലൂടെ നിര്‍മ്മിച്ചു.ആകെ15കുട്ടികളായിരുന്നു മേളയുടെ ഗുണഭോക്താക്കള്‍.3,4 ക്ളാസുകളിലെ നിശ്ചിത പാഠഭാഗം പൂര്‍ത്തിയാക്കിയശേഷം3മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മെട്രിക് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു.
ബാഗിനു ഭാരം കൂടുതലാണോ എന്നപ്രവര്‍ത്തനമായിരുന്നു ആദ്യത്തേത്.weighing machine കൊണ്ടുവന്നു കുട്ടിയുടെ ഭാരവുംബാഗിന്റെ ഭാരവും അളന്നെഴുതി.ബാഗില്‍ എന്തൊക്കെ,1kgഎന്താണ്.തൂക്കക്കട്ടികള്‍നിര്‍മ്മാണം,ത്രാസുകള്‍ ക്രമീകരിക്കല്‍,ഊഹിച്ചും അളന്നും എഴുതല്‍,ഗണിതപസിലുകള്‍ എന്നിവയും ഭാരം എന്നയൂണിറ്റിനെ അടിസ്ഥാനമാക്കിചെയ്തു.
ഉള്ളളവ് എന്ന യൂണിറ്റില്‍ അളവുപാത്രങ്ങള്‍ നിര്‍മ്മിച്ചുഅളവു രേഖപ്പെടുത്തി.പരന്നപാത്രങ്ങളും നീളമുള്ള പാത്രങ്ങളും വെള്ളം നിറച്ച് ഏതിലാണ് കൂടുതലെന്ന് ഊഹിച്ചും അളന്നും കണ്ടെത്തി.
നീളം എന്ന യൂനിറ്റിന്റെ ഭാഗമായിമീറ്റര്‍ സ്കെയില്‍,15,30,cmസ്കെയിലുകള്‍ പേപ്പര്‍ സ്ട്രിപ്പിലും സണ്‍പാക്ക് ഷീറ്റിലും നിര്‍മ്മിച്ചു.ഉയരം അളന്നെഴുതി.നിര്‍മ്മാണത്തിലെ പോരായ്മകളും മികവുകളും അവര്‍ സ്വയം വിലയിരുത്തി.ആരോഗ്യക്കാര്‍ഡ് നിര്‍മ്മിച്ചു.ആരോഗ്യകരമായ മികട്ട അന്തരീക്ഷം ഉള്ള വീടുകള്‍ കണ്ടെത്തി.
സമയമെന്ന യൂണിറ്റില്‍ നടത്തിയ ഉപകരണനിര്‍മ്മാണ ശില്പശാല വളരെ താത്പര്യജനകമായിരുന്നു.ഓരോ കുട്ടിയും ഓരോ ക്ളോക്ക് നിര്‍മ്മിച്ചു.ഇതിനായി പേപ്പര്‍പ്ളേറ്റ്,കാര്‍ഡ് ബോര്‍ഡ് കഷണങ്ങള്‍ എന്നിവ ഉപയോഗിച്ചു.2മെട്രിക്ക് ക്ളോക്കുകള്‍ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടു.പിറന്നാള്‍ കലണ്ടറില്‍ ആയിഷയുടേത് മികച്ച നിലവാരം പുലര്‍ത്തി.
മെട്രിക്ക് ക്യാമ്പില്‍ മികച്ചബാഡ്ജുകള്‍ നിര്‍മ്മിച്ചവര്‍ക്ക് സ്ഥാനമനുസരിച്ച് ചുവപ്പ്,പച്ച.കറുപ്പ്,മഞ്ഞ എന്നിങ്ങനെ പലനിറത്തിലുള്ളപൊട്ടുകള്‍ ബാഡ്ജില്‍ പതിപ്പിച്ചു നല്‍കി.അതിന്റെ സമ്മാനത്തുക അവര്‍ തന്നെ എണ്ണിയെടുത്തു.10cm നീളവും7cmവീതിയും ഉള്ള പേപ്പറായിരുന്നു നിര്‍ദ്ദേശങ്ങള്‍ക്കായി നല്‍കിയത്.ആ വലുപ്പത്തില്‍ ബാഡ്ജ് നിര്‍മ്മിക്കാനാവശ്യപ്പെടുകയായിരുന്നു.
ശ്രമകരമായിരിക്കുമെന്നു കരുതിയ പ്രവര്‍ത്തനങ്ങള്‍ വളരെ എളുപ്പത്തിലും ആനന്ദകരമായും കുട്ടികള്‍ ഏറ്റെടുത്ത് നടത്തിയപ്പോള്‍ മേളയും ക്യാമ്പും എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനകരമായി.നാലാം ക്ളാസിലെ പ്രീനടീച്ചറുടെയും മൂന്നാം ക്ളാസിലെ സുനിതടീച്ചറുടെയും വിദഗ്ദമായ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ട ഈ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കുനല്‍കിയത് നീളം,ഭാരം,ഉള്ളളവ്,സമയം എന്നീ മേഖലകളില്‍ ഒരിക്കലും തകര്‍ക്കാന്‍ പറ്റാത്ത ഒരു അടിത്തറയായിരുന്നു.
ഗംഭീരമായ റിപ്പോര്‍ട്ട്. പക്ഷേ, പുതിയ വര്‍ഷം ഒന്നും കാണുന്നില്ല. എന്തുപറ്റി ?
ReplyDelete