flashnews

കാസറഗോഡ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച 3 വിദ്യാലയബ്ളോഗുകള്‍ക്കുള്ള സമ്മാനങ്ങളിലൊന്ന് കളനാട് ഓള്‍ഡ് സ്ക്കൂളിന്............ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍

Saturday 1 November 2014

            മാതൃവന്ദനം...നമ്മുടെ നാടിനെ അറിയാം..... നവംബര്‍ 1 കേരളപ്പിറവി

വൈവിധ്യമാര്‍ന്ന കേരളപ്പിറവിദിനാചരണപരിപാടികള്‍ക്ക്  എസ്.ആര്‍.ജി മീറ്റിംഗില്‍ ആസൂത്രണം നടത്തി.മാതൃവന്ദനം എന്ന പേരിലായിരുന്നു ആഘോഷപരിരാടികള്‍ അവതരിപ്പിച്ചത്.കുട്ടികളുടെ ഭാഗത്തു നിന്നും പല ആശയങ്ങളും രൂപപ്പെട്ടു.അങ്ങിനെ അവര്‍ കേരളത്തിന് ‍ദീപാലംകാരം നല്‍കി..

അസംബ്ലിയില്‍ വച്ച് പ്രീനടീച്ചര്‍ മാതൃവന്ദനം കവിത ആലപിച്ചു.കേരളത്തില്‍ അന്നോളമിന്നോളമുണ്ടായ ചില സംഭവവികാസങ്ങള്‍ ശേഖരിച്ച് വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചു.കേരളത്തെ ക്കുറിച്ചുണ്ടായ പ്രശസ്തമായ വരികള്‍ പാടുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു.04/11/2014ന് ക്വിസ് മത്സരം ഉണ്ടായിരിക്കുന്നതാണെന്നുംകേരളം വരച്ച് വരാനും കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കാനുമുള്ള തുടര്‍ പ്രവര്‍ത്തനം നല്‍കി.


2 comments:

  1. നല്ല പ്രവര്‍ത്തനം
    ട്ടികളുടെ ഭാഗത്തു നിന്നും പല ആശയങ്ങളും രൂപപ്പെട്ടു. ഈ പ്രസ്താവന വിശദീകരണം ആവശ്യപ്പെടുന്നു. ദിനാചരണാസൂത്രണത്തില്‍ എങ്ങനെ വിദ്യാര്‍ഥി പങ്കാളിത്തം.? എന്തെല്ലാം ആശയങ്ങളാണവര്‍ അവതരിപ്പിച്ചത്? എങ്ങനെ മുന്‍ഗണന നിഷ്ചയിച്ചു? എല്ലാവരുചേയും പങ്കാളിത്തം എപ്രകാരം ഉറപ്പാക്കി. പാഠ്യപദ്ധതിയമായി ദിനാചരണത്തെ എങ്ങനെ ബന്ധിപ്പിച്ചു? എന്തെല്ലാം കഴിവുകള്‍ കുട്ടികള്‍ നേടാനവസരമായി എന്നെല്ലാം എഴുതിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോയി

    ReplyDelete
  2. സര്‍..
    നാലാം തരത്തില്‍ കേരളത്തെ സംബന്ധിച്ച പാഠാവതരണസമയത്ത് കേരളപ്പിറവി നമുക്ക് എങ്ങിനെ ആഘോഷിക്കാം എന്നൊരു ചോദ്യം നല്കി.സാധാരണദിനാചരണങ്ങള്‍ പോലെ ക്വിസ്,ചിത്രരചന..തുടങ്ങി കുട്ടികളുടെ ഭാഗത്തുനിന്നും പല നിര്‍ദ്ദേശങ്ങളും വന്നു.ഒരു പിറന്നാളല്ലെ..ഇങ്ങനെ മതിയൊ എന്നു ചോദിച്ചപ്പോഴാണ് ഇത്തരം അഭിപ്രായങ്ങള്‍ വന്നത്.കുറച്ചുമാത്രം കുട്ടികളായതിനാല്‍ ഒരു ഭൂപടത്തിനു ചുറ്റും ഇരുത്താന്‍ സാധിച്ചു.ജില്ലകള്‍ കണ്ടെത്താനും അതിരുകള്‍ കണ്ടെത്താനും ചിത്രം വരയാനും വിവരങ്ങള്‍ ശേഖരിക്കാനും കൂടുതല്‍ വായനക്കായി നാലാം ക്ളാസിലെ പുസ്തകം നിര്‍ദ്ദേശിക്കുമ്പോഴും കൂടുതല്‍ അവസരങ്ങള്‍ കുട്ടികള്‍ക്ക് കിട്ടുകയായിരുന്നു...

    ReplyDelete