flashnews

കാസറഗോഡ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച 3 വിദ്യാലയബ്ളോഗുകള്‍ക്കുള്ള സമ്മാനങ്ങളിലൊന്ന് കളനാട് ഓള്‍ഡ് സ്ക്കൂളിന്............ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍

Wednesday, 19 November 2014

                             അമ്മയും നന്മയും

മാതൃദിനം നവംബര്‍19

           നവംബര്‍ 19 നമുക്ക് മാതൃദിനമാണ്..ലോകമാതൃദിനം മെയ് മാസത്തിലാണ്..എത്ര മാതൃദിനങ്ങളുണ്ടായാലും മാതാവിനൊരുദിനം ഏറെയാവില്ല..അമ്മ നന്മയാണ്..സത്യമാണ്..മക്കള്‍ അമ്മമാരെ സംരക്ഷിക്കാതെ വേണ്ടത്ര പരിഗണനനല്കാതെ തിരക്കുപിടിച്ചോടുന്ന ഇന്ന് അമ്മയെകുറിച്ചറിവുപകരാന്‍ ഒരുദിനം ...കുട്ടികള്‍ക്ക് ഒന്നടങ്കം അച്ഛന്മാരെയാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒന്നു ഞെട്ടി..ഒരുസ്വയം വിലയിരുത്തലിനുകൂടെയുള്ള അവസരമായിരുന്നു അത്..പിന്നീട് അച്ഛനമ്മമാര്‍ ചെയ്തുതരുന്ന ഓരോ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.അമ്മയില്ലാതെയുള്ള ഒരുദിനം ഓര്‍ക്കാന്‍കൂടെ വയ്യ എന്നവര്‍ പറഞ്ഞു.പിന്നീട് 2കവിതകള്‍ കേള്‍പ്പിച്ചു..പ്രശസ്തകവി പി മധുസൂദനന്‍ എഴുതിയ വീടിന്റെ ശബ്ദം,രാജീവ് ആലിങ്കീല്‍ എഴുതി കുണ്ടംകുഴിസ്ക്കൂള്‍ അധ്യാപകന്‍ വിജയന്‍ശങ്കരംപാടി ആലപിച്ച അമ്മ എന്ന കവിതയും..അതിനുശേഷം അമ്മമാര്‍ക്കുനല്കാനായി കുട്ടികള്‍ ആശംസാകാര്‍ഡുകള്‍ നിര്‍മ്മിച്ചു..നാലാം ക്ലാസിലെ ആയിഷ ഉമ്മക്കുമാത്രം കാര്‍ഡുനല്കിയാല്‍ ഉപ്പക്കു വിഷമമായെങ്കിലോ എന്നോര്‍ത്തു  സുന്ദരിഉമ്മ..സുന്ദരന്‍ഉപ്പ..എന്ന ആശംസാവാചകം എഴുതിയത് രസകരമായി..

No comments:

Post a Comment