flashnews

കാസറഗോഡ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച 3 വിദ്യാലയബ്ളോഗുകള്‍ക്കുള്ള സമ്മാനങ്ങളിലൊന്ന് കളനാട് ഓള്‍ഡ് സ്ക്കൂളിന്............ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍

Wednesday, 12 November 2014

പക്ഷികളെ നിരീക്ഷിക്കാം....

                  ദേശീയപക്ഷിനിരീക്ഷണദിനം നവംബര്‍12

       പക്ഷിനിരീക്ഷണദിനം പ്രൈമറിതലംമുതല്‍ പ്രാധാന്യം നല്‍കേണ്ട ഒരു ദിനമാണ്..പല പക്ഷികളും ഇന്ന് വംശനാശഭീഷണിയിലാണ്..പക്ഷികളെ നിരീക്ഷിക്കുന്നത് വിജ്ഞാനവും കൗതുകവും നല്‍കുന്നതാണ്..പക്ഷികള്‍ ഉപകാരികളും ആണ്..ഈ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന വിധത്തില്‍ ദിനാചരണപരിപാടികള്‍ ആസൂത്രണം ചെയ്തു..തൂവല്‍ പ്രദര്‍ശനം സംഘടിപ്പിച്ചു..തുടര്‍ന്ന് അതിലെ വിവരങ്ങള്‍ വായിച്ച് ഓര്‍മ്മപരിശോധന നടത്തി.ഏറ്റവും കൂടുതല്‍ ഓര്‍മ്മിച്ച് എഴുതിയ ഓരോ ക്ളാസിലെ കുട്ടികള്‍ക്കും സമ്മാനം വിതരണം ചെയ്തു.നാലാം ക്ളാസില്‍ ഋതുരാജ്.32ഉംഅര്‍ജ്ജുന്‍29ഉം മൂന്നാം ക്ളാസില്‍ സലീം23ഉം ഫവാസ്16ഉംരണ്ടാം ക്ളാസില്‍ വിനീഷ11ഉംലത്തീഫ്9ഉം ഒന്നാംക്ളാസില്‍ അജ്മല്‍5ഉം നാസിഫ4ഉം പക്ഷികളുടെ പേര് ഓര്‍ത്തെഴുതി ഒന്ന്,രണ്ട് സ്ഥാനങ്ങള്‍ നേടി..കുട്ടികള്‍ക്കെല്ലാം ഇല ആല്‍ബം ഉണ്ട്..അതുപോലെ ഒരു തൂവല്‍ ശേഖരം കൂടി ഉണ്ടാക്കുക..പക്ഷികളെ നിരീക്ഷിക്കുക എന്നീ തുടര്‍പ്രവര്‍ത്തനങ്ങള്‍ നല്‍കി...
തൂവല്‍പ്രദര്‍ശനം


സമ്മാനവിതരണം

1 comment:

  1. തൂവല്‍ ആല്‍ബം വേണ്ട. അത് പക്ഷികളെ നോവിക്കുന്നതിലേക്കെത്തിച്ചേരാം.പക്ഷിഡയറി ആകട്ടെ. പക്ഷി നിരീക്ഷണാനുഭവങ്ങള്‍ കുറിക്കാന്‍, പക്ഷി വിശേഷങ്ങളും എഴുതാം.അഭിനന്ദനങ്ങള്‍.

    ReplyDelete