flashnews

കാസറഗോഡ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച 3 വിദ്യാലയബ്ളോഗുകള്‍ക്കുള്ള സമ്മാനങ്ങളിലൊന്ന് കളനാട് ഓള്‍ഡ് സ്ക്കൂളിന്............ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍

Friday, 14 November 2014

        ഒരു ശിശുദിനം കൂടെ കടന്നുപോവുമ്പോള്‍.....

              
  ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് ശിശുവിനായതിനാല്‍ ഈ ദിനാചരണം അവര്‍ക്ക് അവകാശപ്പെട്ടതും ഏറ്റവും സുന്ദരമാക്കേണ്ടതുമായതുതന്നെ...ഒരുകുട്ടിക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരു സുന്ദരസ്വപ്നമായിരിക്കണം അവന്റെ വിദ്യാലയാനുഭവങ്ങള്‍ എന്ന വിധത്തില്‍ഉള്ള ഒരു സമീപനമാണ് ഞങ്ങള്‍ കാഴ്ചവെക്കുന്നത്..ജവഹര്‍ലാല്‍ നെഹ്രു കുട്ടികളെ സ്നേഹിച്ചിരുന്നതും അവരുടെ പ്രാധാന്യം അറിഞ്ഞിരുന്നതും കൊണ്ട് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി നാം കൊണ്ടാടുന്നു...ദിനാചരണഅസംബ്ളിയില്‍ ഹെഡ്മിസ്ട്രസ്സ് കുട്ടികള്‍ക്ക് മധുരം നല്‍കുകയും ശിശുദിനാശംസകള്‍ നേരുകയും ചെയ്തു..അഞ്ചു കുട്ടി നെഹ്രുമാര്‍ റാലിക്ക് നേതൃത്വം നല്‍കി..കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു..ഉച്ചക്ക് ശേഷം നടന്ന രക്ഷാകര്‍തൃസംഗമം ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ.ഇഖ്ബാല്‍ കല്ലട്ര ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ് മിസ്ട്രസ്സ് സ്വാഗതമാശംസിച്ചു. സബ് ജില്ലാതല ശാസ്ത്രമേള,പ്രവൃത്തിപരിചയമേള,സ്പോര്‍ട്സ് എന്നിവയില്‍ പങ്കെടുത്തവര്‍ക്കും സമ്മാനം ലഭിച്ചവര്‍ക്കും..സ്ക്കൂള്‍തലത്തില്‍ വിവിധമത്സരങ്ങളില്‍ വിജയിച്ചവര്‍ക്കും..സ്വന്തമായി ഹെര്‍ബേറിയം ഉണ്ടാക്കിയ എല്ലാ കുട്ടികള്‍ക്കും ചിത്രകാരന്‍മാര്‍ക്കും നല്ല നല്ല ട്രോഫികളും പുസ്തകങ്ങളും ചടങ്ങില്‍ വച്ച് അദ്ദേഹം സമ്മാനിക്കുകയുണ്ടായി.തുടര്‍ന്നുണ്ടായ ചായസല്ക്കാരത്തിനുശേഷം പ്രീനടീച്ചര്‍ രക്ഷിതാക്കള്‍ക്കു ക്ളാസെടുത്തു.കുട്ടികളെ കൂടുതലറിയാന്‍..മനസ്സിലാക്കാന്‍..പ്രോത്സാഹിപ്പിക്കാന്‍...അംഗീകരിക്കാന്‍..അടുത്തുനിര്‍ത്താന്‍

ഒരുതാങ്ങായ് അമ്മ ഉണ്ടാവേണ്ട ആവശ്യകത തിരിച്ചറിയുന്ന വിധത്തിലായിരുന്നു ക്ളാസ്..സ്വന്തം മക്കളുടെ ജന്മദിനം ഓര്‍ക്കാത്ത രക്ഷിതാക്കള്‍ക്കുമുന്നില്‍ അവരുടെ മക്കളുടെ ജന്മദിനം ഓര്‍ക്കാന്‍ കഴിഞ്ഞ അധ്യാപകരുണ്ടായിരുന്നു..എന്നത് ചാരിതാര്‍ത്ഥ്യത്തിന് വക നല്‍കുന്നു.
ലഡുവിതരണം

ശിശുദിനറാലി


ബ്ളോക്ക് പഞ്ചായത്ത്മെമ്പര്‍ ഇഖ്ബാല്‍ കല്ലട്ര രക്ഷാകര്‍തൃസംഗമം ഉദ്ഘാടനം ചെയ്യുന്നു

ബോധവത്ക്കരണക്ളാസ്..പ്രീനടിച്ചര്‍


1 comment:

  1. ശിശുദിനം ശരിക്കും ശിശുദിനമായി.
    സമ്മാനം നേടിയ സമര്‍ഥരുടെ പേരുകള്‍ ക്ലാസ് തിരിച്ച് നല്‍കണം. ലോകം കൂടി അവരെ അറിയട്ടെ.
    വിവിധ കാര്യങ്ങള്‍ എഴുതുമ്പോള്‍ ഉപശീര്‍ഷകങ്ങള്‍ നല്‍കുന്നതു നന്നായിരിക്കും( റാലി,അനുമോദന സമ്മേളനം, ബോധവത്കരണം എന്നൊക്കെ..)
    പോസ്റ്റ് പേജിന്റെ വീതി കൂട്ടണം ( ചൂണ്ടുവിരല്‍ നേക്കുക) ഫോട്ടോ വലുപ്പത്തില്‍ നല്‍കാന്‍ ഇതു സഹായകമാകും. dash board- template-customize-adjust width.

    ReplyDelete