flashnews

കാസറഗോഡ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച 3 വിദ്യാലയബ്ളോഗുകള്‍ക്കുള്ള സമ്മാനങ്ങളിലൊന്ന് കളനാട് ഓള്‍ഡ് സ്ക്കൂളിന്............ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍

Tuesday, 16 September 2014


             സപ്തംബര്‍ 16 ഓസോണ്‍ദിനം

                    ഓസോണ്‍പാളിയുടെ സംരക്ഷണദൗത്യം അവസാനിക്കുന്നില്ല...

എന്ന മുദ്രാവാക്യത്തിന്റെ ആശയം ഉള്‍ക്കൊള്ളുമാറ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു..ബോധവല്‍ക്കരണ അസംബ്ളിയില്‍ ഹെഡ്മിസ്ട്രസ്സ് കുട്ടികളെ അഭിസംബോധന ചെയ്തു.കൂടുതല്‍കാര്യങ്ങള്‍ അധ്യാപികമാര്‍ നിങ്ങള്‍ക്കായ് ഒരുക്കിവച്ചിട്ടുണ്ടെന്നു പറഞ്ഞ ടീച്ചര്‍ കുട്ടികള്‍ ഉള്‍ക്കൊള്ളുന്ന ഭാഷയില്‍ ഓസോണ്‍ ശോഷണം ഉണ്ടാവുന്ന വഴി,തടയാനുള്ള വഴികള്‍ എന്നിവയൊക്കെ വിവരിച്ചു..ഉച്ചക്കുശേഷം ക്ളാസ് സംഘടിപ്പിക്കപ്പെട്ടു..പത്രക്കട്ടിംഗുകളും മുദ്രാഗീതങ്ങളും
ശേഖരിച്ച് പോസ്റ്ററുകള്‍ തയ്യാറാക്കി...അധ്യാപികമാരുടെ കാര്യമായ സഹായം എല്ലാ പ്രവര്‍ത്തനങ്ങളിലും ഉണ്ടായിരുന്നു..റാലിയായി കുട്ടികള്‍ സ്ക്കൂളിനെ വലംവച്ചു...ചില ശാസ്ത്രപദങ്ങള്‍ കുട്ടികള്‍ക്ക് അപ്രാപ്യമായെങ്കിലും ഫ്രിഡ്ജ്,മോട്ടോര്‍വാഹനങ്ങള്‍ ,കീടനാശിനികള്‍,തീകെടുത്തുന്ന ഉപകരണം..എന്നിവയൊക്കെ ഉപയോഗിക്കുമ്പോള്‍ കുറച്ചൊക്കെ ശ്രദ്ധിക്കണമെന്ന് അവര്‍ക്ക് മനസ്സിലായി..


.


No comments:

Post a Comment