flashnews
Tuesday, 30 September 2014
ഇന്ന് ഞങ്ങളുടെ മൂന്നാമത്തെ ക്ളാസ് പി.ടി.എ.ആയിരുന്നു.പഠനപ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തം പരസ്പരം മനസ്സിലാക്കുന്ന ദിവസം.
2മണിക്കുതന്നെ എല്ലാവരും എത്തി.ചില അത്യാവശ്യമുള്ളതിനാല്‍ രണ്ടുപേര്‍ അല്പം വൈകി.ഞങ്ങള്‍ ഓരോക്ളാസിലായി ഒത്തുകൂടി.പരീക്ഷാപേപ്പര്‍ നേരത്തെ കിട്ടിയതിനാല്‍ ഒരുപാട് സംശയങ്ങളുമായാണ് മിക്കവരും എത്തിയത്.എല്ലാം ശരിയായിട്ടും സി ഗ്രേഡ് നല്‍കിയതെന്തിനാണ്..ഈ ഉത്തരത്തിന്റെചോദ്യമെന്താണ്...ഇംഗ്ളീഷ് പുസ്തകം മുഴുവനും വായിക്കുന്നില്ലല്ലോ ടീച്ചറേ...എന്നിങ്ങനെ പല തരത്തിലുള്ള ചോദ്യങ്ങള്‍..അധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ വച്ച്തന്നെ വിശദീകരിക്കേണ്ടിവന്നു.കഴിഞ്ഞപ്രാവശ്യംകൂടിയിരുന്നതിനുശേഷമുള്ള വ്യത്യാസങ്ങള്‍ താരതമ്യം ചെയ്തു..ആഹാരസാധനങ്ങള്‍ ക്ളാസില്‍കൊണ്ടുവരുന്നതില്‍ ശരിയായ ഷെയറിംഗ് നടക്കാത്തതിനാല്‍അവ തല്കാലംവേണ്ടെന്നുവെക്കാന്‍ രക്ഷിതാക്കള്‍ തന്നെ മുന്‍കൈയെടുത്തു..ഒന്നാംക്ളാസിലെ വളരുന്ന അക്ഷരപുസ്തകം ചോദിച്ചുവാങ്ങിയ രക്ഷിതാക്കള്‍ കൂടുതല്‍നിര്‍ദ്ദേശങ്ങളും തരാന്‍മറന്നില്ല.കുട്ടികളെ മനശ്ശാസ്ത്രപരമായി അപഗ്രഥിച്ചുപഠിക്കുകയും പഠനവളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്യുന്ന എന്റെകുട്ടികള്‍ എന്നപുസ്തകം പരിചയപ്പെടുത്തി.ഗൃഹപാഠങ്ങളില്‍ വീട്ടുകാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഉമ്മ അറിയാന്‍ എന്ന പുസ്തകം ഈവര്‍ഷവും തുടങ്ങാനുള്ള സൂചനകള്‍ നല്കി.പഠനപുരോഗതിരേഖ പരിശോധിച്ചു..രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തവും സഹകരണവും പ്രശംസിക്കപ്പെട്ടു.നാലുമണിവരെ പരിപാടികള്‍ നീണ്ടുനിന്നു.പോര്‍ട്ട് ഫോളിയോ ഉല്പന്നങ്ങള്‍,കുട്ടികളുടെ സൃഷ്ടികള്‍ എന്നിവ പരിശോധിച്ച് മടങ്ങുമ്പോള്‍ കുട്ടികളുംരക്ഷിതാക്കളും അധ്യാപകരും കൂടുതല്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്തുകഴിഞ്ഞിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment