flashnews
Tuesday, 30 September 2014
ഇന്ന് ഞങ്ങളുടെ മൂന്നാമത്തെ ക്ളാസ് പി.ടി.എ.ആയിരുന്നു.പഠനപ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തം പരസ്പരം മനസ്സിലാക്കുന്ന ദിവസം.
2മണിക്കുതന്നെ എല്ലാവരും എത്തി.ചില അത്യാവശ്യമുള്ളതിനാല്‍ രണ്ടുപേര്‍ അല്പം വൈകി.ഞങ്ങള്‍ ഓരോക്ളാസിലായി ഒത്തുകൂടി.പരീക്ഷാപേപ്പര്‍ നേരത്തെ കിട്ടിയതിനാല്‍ ഒരുപാട് സംശയങ്ങളുമായാണ് മിക്കവരും എത്തിയത്.എല്ലാം ശരിയായിട്ടും സി ഗ്രേഡ് നല്‍കിയതെന്തിനാണ്..ഈ ഉത്തരത്തിന്റെചോദ്യമെന്താണ്...ഇംഗ്ളീഷ് പുസ്തകം മുഴുവനും വായിക്കുന്നില്ലല്ലോ ടീച്ചറേ...എന്നിങ്ങനെ പല തരത്തിലുള്ള ചോദ്യങ്ങള്‍..അധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ വച്ച്തന്നെ വിശദീകരിക്കേണ്ടിവന്നു.കഴിഞ്ഞപ്രാവശ്യംകൂടിയിരുന്നതിനുശേഷമുള്ള വ്യത്യാസങ്ങള്‍ താരതമ്യം ചെയ്തു..ആഹാരസാധനങ്ങള്‍ ക്ളാസില്‍കൊണ്ടുവരുന്നതില്‍ ശരിയായ ഷെയറിംഗ് നടക്കാത്തതിനാല്‍അവ തല്കാലംവേണ്ടെന്നുവെക്കാന്‍ രക്ഷിതാക്കള്‍ തന്നെ മുന്‍കൈയെടുത്തു..ഒന്നാംക്ളാസിലെ വളരുന്ന അക്ഷരപുസ്തകം ചോദിച്ചുവാങ്ങിയ രക്ഷിതാക്കള്‍ കൂടുതല്‍നിര്‍ദ്ദേശങ്ങളും തരാന്‍മറന്നില്ല.കുട്ടികളെ മനശ്ശാസ്ത്രപരമായി അപഗ്രഥിച്ചുപഠിക്കുകയും പഠനവളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്യുന്ന എന്റെകുട്ടികള്‍ എന്നപുസ്തകം പരിചയപ്പെടുത്തി.ഗൃഹപാഠങ്ങളില്‍ വീട്ടുകാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഉമ്മ അറിയാന്‍ എന്ന പുസ്തകം ഈവര്‍ഷവും തുടങ്ങാനുള്ള സൂചനകള്‍ നല്കി.പഠനപുരോഗതിരേഖ പരിശോധിച്ചു..രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തവും സഹകരണവും പ്രശംസിക്കപ്പെട്ടു.നാലുമണിവരെ പരിപാടികള്‍ നീണ്ടുനിന്നു.പോര്‍ട്ട് ഫോളിയോ ഉല്പന്നങ്ങള്‍,കുട്ടികളുടെ സൃഷ്ടികള്‍ എന്നിവ പരിശോധിച്ച് മടങ്ങുമ്പോള്‍ കുട്ടികളുംരക്ഷിതാക്കളും അധ്യാപകരും കൂടുതല്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്തുകഴിഞ്ഞിരുന്നു.
Thursday, 25 September 2014
പ്രവൃത്തിപരിചയശില്പശാല2014
ഡയറ്റിന്റെആഭിമുഖ്യത്തില്‍കാസറഗോഡ്സബ്ജില്ലയിലെഅധ്യാപകര്‍ക്കായുള്ളഏകദിനപ്രവൃത്തിപരിചയശില്പശാലഗവണ്‍മെന്റ്എച്ച്.എസ്.എസ്.ചന്ദ്രഗിരിയില്‍വച്ച്ഇന്ന്നടത്തപ്പെട്ടു.കാസറഗോഡ്എ.ഇ.ഒ.രവീന്ദ്രനാഥറാവുമാസ്റ്ററുടെഅധ്യക്ഷതയില്‍ബഹുമാന്യനായപാദൂര്‍കുഞ്ഞാമ്മദ്ഹാജിഅവര്‍കള്‍ഉദ്ഘാടനംനിര്‍വ്വഹിച്ചുആതിഥേയസ്ക്കൂളിലെഹെഡ്മിസ്ട്രസ്സ്,പ്രിന്‍സിപ്പാള്‍,പി.ടി.എ.പ്രസിഡണ്ട്എന്നിവര്‍ആശംസകള്‍അര്‍പ്പിച്ചുസംസാരിച്ചു.ഡയറ്റ്പ്രതിനിധിരാമചന്ദ്രന്‍മാസ്റ്റര്‍കോഴ്സ് വിശദീകരണംനടത്തി.
ചിരട്ടകൊണ്ടുള്ളകൗതുകവസ്തുനിര്‍മ്മാണം,ഫാബ്രിക്പെയ്ന്റിംഗ്,പാഴ്വസ്തുഉത്പന്നങ്ങള്‍,അലന്കാരതുന്നല്‍,ബുക്ക്ബയിന്റിംഗ്,ചോക്കുന്ര്‍മ്മാണംഎന്നിവയിലൊക്കെഉപകാരപ്രദമായിക്ളാസുകള്‍കൈകാര്യംചെയ്യപ്പെട്ടു
ചിരട്ടഉപയോഗിച്ചുള്ളഉത്പന്നങ്ങളിളുംപാഴ്വസ്തുഉപയോഗിച്ചുള്ളവസ്തുക്കളുടെനിര്‍മ്മാണത്തിലുംനടത്തിയക്ളാസില്‍നമ്മുടെസ്ക്കൂളിലെപ്രവൃത്തിപരിചയക്ളബ്ബ്ചാര്‍ജ്ജ് വഹിക്കുന്നടീച്ചര്‍പങ്കെടുത്തു.വളരെഉപകാരപ്രദമായിരുന്നുക്ളാസ്.
Wednesday, 24 September 2014
പ്രഥമചൊവ്വാദൗത്യം വിജയിച്ച ആദ്യരാഷ്ട്രം...ഇന്ത്യ
ചുവന്നഗ്രഹത്തെഅടുത്തറിയാന്‍മംഗള്‍യാന്‍ഇന്ന്ഭ്രമണപഥത്തിലേക്ക്കടന്നു.......
ഇന്ത്യയുടെആകാശവേഗങ്ങള്‍ക്ക്ആത്മവിശ്വാസമേകി ISRO......
കാതോര്‍ക്കാം ഇനിയും ശുഭസന്ദേശങ്ങള്‍ക്ക്....
സ്ക്കൂളില്‍പ്രത്യേകഅസംബ്ളിനടത്തി.ഹെഡ്മിസ്ട്രസ്സ്മംഗള്‍യാന്‍വിജയത്തെവിശദമാക്കി.കുട്ടികള്ക്ക്ദൃശ്യമാധ്യമങ്ങളിലെവാര്ത്തകള്കാണിച്ചുകൊടുത്തു.പത്രങ്ങളില്‍നിന്ന്
വാര്‍ത്തകളുംചിത്രങ്ങളുംശേഖരിക്കാന്‍ആവശ്യപ്പെട്ടു.
Friday, 19 September 2014
ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രകാശനവേദി......
നൂതനാശയങ്ങളുടെയുംപ്രവര്‍ത്തനങ്ങളുടെയുംപ്രകാശനവേദിയായിമാറിയ
ജി.എല്‍.പി.സ്ക്കൂള്‍.കളനാട്ഓള്‍ഡിന്റെബ്ളോഗ്ഉദ്ഘാടനംചെയ്യപ്പെട്ടു.. 19/09/2014ന്സ്ക്കൂള്‍ ഓഡിറ്റോറിയത്തിള്‍വച്ചുനടന്നലളിതമായചടങ്ങില്‍കുട്ടികളുടെയുംസഹാദ്ധ്യാപകരുടെയുംസാന്നിദ്ധ്യത്തില്‍ പ്രധാനാദ്ധ്യാപികരാധാമണിടീച്ചറായിരുന്നുഉദ്ഘാടനകര്‍മ്മംനിര്‍വ്വഹിച്ചത്.തൊണ്ണൂറുവര്‍ഷത്തിലേറെ പഴക്കമുള്ളസ്ക്കൂള്‍ഇന്ന്നിലനില്‍പ്പിന്റെഭീഷണിയിലാണ്.എന്നിരുന്നാലുംഇവിടുത്തെ പാഠ്യപാഠ്യേതരപ്രവര്‍ത്തനങ്ങള്‍ശിശുസൗഹൃദപരവുംഉയര്‍ന്നനിലവാരംപുലര്‍ത്തുന്നവയുമാണ്... ഈപ്രവര്‍ത്തനങ്ങളിലേക്ക്ജനശ്രദ്ധയാകര്‍ഷിക്കുവാന്‍ഒരുഉത്തമമാധ്യമമായിബ്ളോഗ് മാറുകയാണ്www.glpskalanadold.blogspot.comഎന്നഅഡ്രസ്സില്‍searchചെയ്താല്‍ ഈബ്ളോഗ്കണ്ടെത്താവുന്നതാണ്.1400ഓളംപേര്‍ഇതിനകംതന്നെബ്ളോഗ്സന്ദര്‍ശിച്ചിരിക്കുന്നു.ദിനാചരണങ്ങള്‍,ക്ളബ്ബുപ്രവര്‍ത്തനങ്ങള്‍,പ്രവര്‍ത്തനകലണ്ടറുകള്‍,പങ്കുവെക്കാന്‍പറ്റുന്നആശയങ്ങള്‍,കുട്ടികളുടെ മൂല എന്നിവയൊക്കെ ബ്ളോഗില്‍ ഒരുക്കിയിട്ടുണ്ട്.സീനിയര്‍അസിസ്റ്റന്റ്പ്രീനടീച്ചര്‍ബ്ളോഗിന് ആശംസകള്‍അര്‍പ്പിച്ചുസംസാരിച്ചു.സുനിതടീച്ചര്‍നന്ദിപ്രകാശിപ്പിച്ചു.ബ്ളോഗിലേക്ക്കുട്ടികളുടെ സൃഷ്ടികള്‍ക്ഷണിച്ചുകൊണ്ട്ഉദ്ഘാടനപരിപാടിനാലുമണിയോടെഅവസാനിച്ചു..

Tuesday, 16 September 2014
സപ്തംബര്‍ 16 ഓസോണ്‍ദിനം
ഓസോണ്‍പാളിയുടെ സംരക്ഷണദൗത്യം അവസാനിക്കുന്നില്ല...
എന്ന മുദ്രാവാക്യത്തിന്റെ ആശയം ഉള്‍ക്കൊള്ളുമാറ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു..ബോധവല്‍ക്കരണ അസംബ്ളിയില്‍ ഹെഡ്മിസ്ട്രസ്സ് കുട്ടികളെ അഭിസംബോധന ചെയ്തു.കൂടുതല്‍കാര്യങ്ങള്‍ അധ്യാപികമാര്‍ നിങ്ങള്‍ക്കായ് ഒരുക്കിവച്ചിട്ടുണ്ടെന്നു പറഞ്ഞ ടീച്ചര്‍ കുട്ടികള്‍ ഉള്‍ക്കൊള്ളുന്ന ഭാഷയില്‍ ഓസോണ്‍ ശോഷണം ഉണ്ടാവുന്ന വഴി,തടയാനുള്ള വഴികള്‍ എന്നിവയൊക്കെ വിവരിച്ചു..ഉച്ചക്കുശേഷം ക്ളാസ് സംഘടിപ്പിക്കപ്പെട്ടു..പത്രക്കട്ടിംഗുകളും മുദ്രാഗീതങ്ങളും
ശേഖരിച്ച് പോസ്റ്ററുകള്‍ തയ്യാറാക്കി...അധ്യാപികമാരുടെ കാര്യമായ സഹായം എല്ലാ പ്രവര്‍ത്തനങ്ങളിലും ഉണ്ടായിരുന്നു..റാലിയായി കുട്ടികള്‍ സ്ക്കൂളിനെ വലംവച്ചു...ചില ശാസ്ത്രപദങ്ങള്‍ കുട്ടികള്‍ക്ക് അപ്രാപ്യമായെങ്കിലും ഫ്രിഡ്ജ്,മോട്ടോര്‍വാഹനങ്ങള്‍ ,കീടനാശിനികള്‍,തീകെടുത്തുന്ന ഉപകരണം..എന്നിവയൊക്കെ ഉപയോഗിക്കുമ്പോള്‍ കുറച്ചൊക്കെ ശ്രദ്ധിക്കണമെന്ന് അവര്‍ക്ക് മനസ്സിലായി..

.
Friday, 5 September 2014
ഇന്ന് ഞങ്ങള്‍ക്ക് ഓണമായിരുന്നു.അധ്യാപകദിനവും
അധ്യാപകദിനത്തെക്കുറിച്ച് ഇന്നലെ ടീച്ചര്‍മാര്‍ കുറെ കാര്യങ്ങള്‍ പറഞ്ഞുതന്നതിനാല്‍ ഞങ്ങള്‍ വളരെ നല്ല ഒരു ശുഭദിനം നേര്‍ന്നും ഹസ്തദാനം ചെയ്തും അവരെ സ്വീകരിച്ചു.തുടര്‍ന്ന് ഓണത്തിനുള്ള ഒരുക്കങ്ങളായിരുന്നു.പലതരം പൂക്കള്‍ എല്ലാവരും കൊണ്ടുവന്നു
ആണ്‍കുട്ടികളാരും തന്നെ മാവേലിയാകാഞ്ഞതിനാല്‍ നാലാം ക്ളാസിലെ മാളവിക മാവേലിയായി...
നോക്കൂ...എങ്ങിനെയുണ്ട് എന്നെ കാണാന്‍
ആണ്‍കുട്ടികളാരും തന്നെ മാവേലിയാകാഞ്ഞതിനാല്‍ നാലാം ക്ളാസിലെ മാളവിക മാവേലിയായി...
നോക്കൂ...എങ്ങിനെയുണ്ട് എന്നെ കാണാന്‍
ഇനി അടുത്ത വര്‍ഷത്തെ ഓണവും ഇവിടെ തന്നെ |
ഉച്ചക്ക് ഞങ്ങള്‍ക്ക് വിഭവസമൃദ്ധമായ സദ്യ കിട്ടി. |
ഞങ്ങള്‍ മാത്രമല്ല ഞങ്ങളുടെ വീട്ടുകാരും സദ്യ ഉണ്ണാന്‍ വന്നു |
Thursday, 4 September 2014
Wednesday, 3 September 2014
ഒന്നാം പാദവാര്‍ഷിക പരീക്ഷ ആരംഭിച്ചു..
പരീക്ഷ രണ്ടു ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്..നവാഗതര്‍ക്കു പുത്തന്‍ അനുഭവമായ പരീക്ഷ ആരംഭത്തില്‍ ഭയത്തോടെയാണ് നോക്കിക്കണ്ടതെന്കിലും ഒന്നാം ദിവസത്തെ ചോദ്യപേപ്പര്‍ കിട്ടിയതോടെ അവരുടെ ഉത്കണ്ഠയൊക്കെ മാറിയതായി കാണപ്പെട്ടു.നിറം നല്‍കാനും എണ്ണാനും ചെറിയവാക്കുകള്‍ എഴുതാനുമൊക്കെയായി വളരെ താത്പര്യത്തോടെ അവര്‍ പരീക്ഷയെ വരവേറ്റു.പരീക്ഷയുടെപ്രതികരണങ്ങളും വിലയിരുത്തലും ടീച്ചിംഗ് മാന്വലിലേക്ക്..
Tuesday, 2 September 2014
Monday, 1 September 2014
സാക്ഷരം 2014 വിലയിരുത്തല്‍
സാക്ഷരം പരിപാടി നല്ല നിലയില്‍ തുടരുന്നു.4 കുട്ടികളാണ് ഗുണഭോക്തക്കളെന്കിലും മുഴുവന്‍ കുട്ടികള്‍ക്കും ഇതിന്റെ ഗുണം കിട്ടുന്നുണ്ട്.4 കുട്ടികളില്‍ 2 പേര്‍ ശാരീരിക മാനസിക വൈകല്യങ്ങള്‍ നേരിടുന്നവരാണ്..പിന്നീടുള്ള 2പേരും മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം നല്കിക്കൊണ്ട് എ ഗ്രേഡ് പ്രവര്‍ത്തനം കാഴ്ചവച്ചിരിക്കുന്നു.രാവിലെയും വൈകുന്നേരവുമായാണ് ഞങ്ങളുടെ പരിശീലനം.ഈ പ്രവര്‍ത്തന കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള പാഠപുസ്തകങ്ങളോടൊപ്പം പുതിയ പ്രവര്‍ത്തനകാര്‍ഡുകള്‍ ഉണ്ടാക്കാന്‍ നമുക്ക് സാധിക്കുന്നുണ്ട്.
Subscribe to:
Posts (Atom)