ലോകജനസംഖ്യാദിനം 2014 ജൂലൈ11
ദിനാചരണബോധവല്‍ക്കരണക്ളാസ്,ചിത്രപ്രദര്‍ശനം എന്നിവ ഉണ്ടായി.പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണംകൊണ്ട് പ്രകൃതി പ്രതികരിക്കുന്ന വിവിധ രീതികളാണ് പ്രകൃതിദുരന്തങ്ങളെന്ന അറിവ് കുട്ടികള്‍ക്കുപകര്‍ന്നു നല്‍കാന്‍ സാധിച്ചു.ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യക്കു ആനുപാതികമായി ദാരുദ്ര്യവും വര്‍ധിക്കുന്നു എന്നതാണ് പോയനൂറ്റാണ്ടുകള്‍ ഭൂമിക്കുനല്‍കിയപാഠമെന്നതിനാല്‍ ജനസംഖ്യക്കൊപ്പം ദാരിദ്ര്യവും കുറക്കാമെന്നു കുട്ടികള്‍ക്കു മനസ്സിലാവുന്ന വിധത്തിലായിരുന്നു ക്ളാസ് സംഘടിക്കപ്പെട്ടത്.കുഞ്ചന്‍ നമ്പ്യാരുടെ കാലനില്ലാത്തകാലം എന്ന കവിത കുട്ടികള്‍ ഏറ്റുപാടി.ക്വിസ് മല്‍സരം നടത്തി.നാലാംക്ളാസിലെ ഋതുരാജിന് ഒന്നാംസ്ഥാനം കിട്ടി.
No comments:
Post a Comment