flashnews

കാസറഗോഡ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച 3 വിദ്യാലയബ്ളോഗുകള്‍ക്കുള്ള സമ്മാനങ്ങളിലൊന്ന് കളനാട് ഓള്‍ഡ് സ്ക്കൂളിന്............ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍

Monday, 21 July 2014

                 ചാന്ദ്രദിനം 2014 ജൂലൈ 21

                               2014 ജൂലൈ  21 ചാന്ദ്രദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു.
രാവിലെ അസംബ്ളിയില്‍ ഹെഡ്മിസ്ട്രസ്സ് ദിനാചരണലക്ഷ്യവും പ്രാധാന്യവും വിവരിച്ചു.തുടര്‍ന്ന് ആകാശവിസ്മയങ്ങള്‍ എന്ന വിഷയത്തില്‍ ക്ളാസ് സംഘടിപ്പിക്കപ്പെട്ടു.ചന്ദ്രനിലേക്ക് സാങ്കല്‍പികയാത്ര നടത്തി.ഫോട്ടോപ്രദര്‍ശനം നടത്തി.ക്വിസ് മല്‍സരത്തില്‍ നാലാം ക്ളാസിലെ ഋതുരാജിന് ഒന്നും മൂന്നാം ക്ളാസിലെ ഫവാസിന് രണ്ടും സ്ഥാനങ്ങള്‍ കിട്ടി.



Saturday, 12 July 2014

             ലോകജനസംഖ്യാദിനം 2014 ജൂലൈ11  

               

                           ദിനാചരണബോധവല്‍ക്കരണക്ളാസ്,ചിത്രപ്രദര്‍ശനം എന്നിവ ഉണ്ടായി.പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണംകൊണ്ട് പ്രകൃതി പ്രതികരിക്കുന്ന വിവിധ രീതികളാണ് പ്രകൃതിദുരന്തങ്ങളെന്ന അറിവ് കുട്ടികള്‍ക്കുപകര്‍ന്നു നല്‍കാന്‍ സാധിച്ചു.ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യക്കു ആനുപാതികമായി ദാരുദ്ര്യവും വര്‍ധിക്കുന്നു എന്നതാണ് പോയനൂറ്റാണ്ടുകള്‍ ഭൂമിക്കുനല്‍കിയപാഠമെന്നതിനാല്‍ ജനസംഖ്യക്കൊപ്പം ദാരിദ്ര്യവും കുറക്കാമെന്നു കുട്ടികള്‍ക്കു മനസ്സിലാവുന്ന വിധത്തിലായിരുന്നു ക്ളാസ് സംഘടിക്കപ്പെട്ടത്.കുഞ്ചന്‍ നമ്പ്യാരുടെ കാലനില്ലാത്തകാലം എന്ന കവിത കുട്ടികള്‍ ഏറ്റുപാടി.ക്വിസ് മല്‍സരം നടത്തി.നാലാംക്ളാസിലെ ഋതുരാജിന് ഒന്നാംസ്ഥാനം കിട്ടി.

Monday, 7 July 2014

വായനാമത്സരം

വായനാദിനക്വിസ്


  വായനാവാരം 2014

ഷൈജുമാസ്റ്റര്‍ ക്ളാസ് കൈകാര്യം ചെയ്യുന്നു..വിദ്യാരംഗം ക്ളബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനത്തോടൊപ്പം ശാസ്ത്രക്ളബ്ബ്,ഗണിതശാസ്ത്രക്ളബ്ബ്,പ്രവൃത്തിപരിചയക്ളബ്ബ് എന്നിവയുടെ ഉദ്ഘാടനവും മാസ്റ്റര്‍ നിര്‍വ്വഹിച്ചു..

                                   





                    വായനാവാരത്തിന്റെ ഉദ്ഘാടനം ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍.സി.യിലെ ഷൈജുമാസ്റ്റര്‍ നിര്‍വഹിച്ചു.മുഴുവന്‍ പി.ടി.എ അംഗങ്ങളും
                             ലോകപരിസ്ഥിതിദിനം 2014 ജൂണ്‍ 5

"ഉയരേണ്ടത് സമുദ്രനിരപ്പല്ല ..നിങ്ങളുടെ ശബ്ദമാണ്"



ഉയരേണ്ടത് സമുദ്രനിരപ്പല്ല..നിങ്ങളുടെ ശബ്ദമാണ്..എന്നതായിരുന്നു ഈ വര്‍ഷത്തെ പരിസ്ഥിതിദിന വാക്യം..രക്ഷിതാക്കളുടെ സഹകരണത്തോടെ പരിസരം ശുചീകരിച്ച് മണ്ണിളക്കിയിട്ട് ചെടികള്‍ വച്ചുപിടിപ്പിച്ചു.ദിനാചരണ അസംബ്ളി,അവബോധക്ളാസ് പോസ്റ്റര്‍ നിര്‍മ്മാണം..പ്രകൃതിവിഭവങ്ങള്‍ ചേര്‍ന്ന ഭക്ഷണം എന്നിവ നല്‍കി.
                              
                         





Saturday, 5 July 2014



             





           ഇത് ഞങ്ങളുടെ വിദ്യാലയം. സ്വാതന്ത്ര്യപൂര്‍വഭാരതത്തിലെഅപൂര്‍വം വിദ്യാലയങ്ങളില്‍ കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെ അതുപോലെ നിലനില്‍ക്കുന്ന വിദ്യാലയമുത്തശ്ശി.തൊണ്ണൂറുവയസ്സുതികഞ്ഞ ഈ മുത്തശ്ശിക്കു

Thursday, 3 July 2014

                           പ്രവേശനോത്സവം

                             ഈ വര്‍ഷത്തെ പ്രവേശനോത്സവപരിപാടികള്‍ അക്ഷരദീപം തെളിയി
ച്ചുകൊണ്ട് ആരംഭിച്ചു.സ്ക്കൂളിലെ ദീര്‍ഘകാല പ്രധാനാദ്ധ്യാപകനായിരുന്ന കൃഷ്ണന്‍മാസ്റ്റര്‍ കൊളുത്തിയ ദീപത്തില്‍ നിന്നും രക്ഷിതാക്കളും കുട്ടികളും ദീപം പകര്‍ന്നു.
            
                  തുടര്‍ന്ന് നവാഗതരെ ആനയിച്ചുകൊണ്ട് റാലി നടത്തി.
ഒറവങ്കരശാഖാ യൂത്ത്ലീഗ് ക്ലബ്ബ് അംഗങ്ങള്‍ കുട്ടികള്‍ക്ക് കുടയും ബാഗും വിതരണം ചെയ്തു

തുടര്‍ന്ന് ആശംസാപ്രസംഗങ്ങള്‍,മധുരപലഹാരവിതരണം ,കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു.