flashnews
Wednesday, 19 November 2014
നവംബര്‍ 19 നമുക്ക് മാതൃദിനമാണ്..ലോകമാതൃദിനം മെയ് മാസത്തിലാണ്..എത്ര മാതൃദിനങ്ങളുണ്ടായാലും മാതാവിനൊരുദിനം ഏറെയാവില്ല..അമ്മ നന്മയാണ്..സത്യമാണ്..മക്കള്‍ അമ്മമാരെ സംരക്ഷിക്കാതെ വേണ്ടത്ര പരിഗണനനല്കാതെ തിരക്കുപിടിച്ചോടുന്ന ഇന്ന് അമ്മയെകുറിച്ചറിവുപകരാന്‍ ഒരുദിനം ...കുട്ടികള്‍ക്ക് ഒന്നടങ്കം അച്ഛന്മാരെയാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒന്നു ഞെട്ടി..ഒരുസ്വയം വിലയിരുത്തലിനുകൂടെയുള്ള അവസരമായിരുന്നു അത്..പിന്നീട് അച്ഛനമ്മമാര്‍ ചെയ്തുതരുന്ന ഓരോ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.അമ്മയില്ലാതെയുള്ള ഒരുദിനം ഓര്‍ക്കാന്‍കൂടെ വയ്യ എന്നവര്‍ പറഞ്ഞു.പിന്നീട് 2കവിതകള്‍ കേള്‍പ്പിച്ചു..പ്രശസ്തകവി പി മധുസൂദനന്‍ എഴുതിയ വീടിന്റെ ശബ്ദം,രാജീവ് ആലിങ്കീല്‍ എഴുതി കുണ്ടംകുഴിസ്ക്കൂള്‍ അധ്യാപകന്‍ വിജയന്‍ശങ്കരംപാടി ആലപിച്ച അമ്മ എന്ന കവിതയും..അതിനുശേഷം അമ്മമാര്‍ക്കുനല്കാനായി കുട്ടികള്‍ ആശംസാകാര്‍ഡുകള്‍ നിര്‍മ്മിച്ചു..നാലാം ക്ലാസിലെ ആയിഷ ഉമ്മക്കുമാത്രം കാര്‍ഡുനല്കിയാല്‍ ഉപ്പക്കു വിഷമമായെങ്കിലോ എന്നോര്‍ത്തു സുന്ദരിഉമ്മ..സുന്ദരന്‍ഉപ്പ..എന്ന ആശംസാവാചകം എഴുതിയത് രസകരമായി..
Friday, 14 November 2014
ഒരു ശിശുദിനം കൂടെ കടന്നുപോവുമ്പോള്‍.....
ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് ശിശുവിനായതിനാല്‍ ഈ ദിനാചരണം അവര്‍ക്ക് അവകാശപ്പെട്ടതും ഏറ്റവും സുന്ദരമാക്കേണ്ടതുമായതുതന്നെ...ഒരുകുട്ടിക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരു സുന്ദരസ്വപ്നമായിരിക്കണം അവന്റെ വിദ്യാലയാനുഭവങ്ങള്‍ എന്ന വിധത്തില്‍ഉള്ള ഒരു സമീപനമാണ് ഞങ്ങള്‍ കാഴ്ചവെക്കുന്നത്..ജവഹര്‍ലാല്‍ നെഹ്രു കുട്ടികളെ സ്നേഹിച്ചിരുന്നതും അവരുടെ പ്രാധാന്യം അറിഞ്ഞിരുന്നതും കൊണ്ട് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി നാം കൊണ്ടാടുന്നു...ദിനാചരണഅസംബ്ളിയില്‍ ഹെഡ്മിസ്ട്രസ്സ് കുട്ടികള്‍ക്ക് മധുരം നല്‍കുകയും ശിശുദിനാശംസകള്‍ നേരുകയും ചെയ്തു..അഞ്ചു കുട്ടി നെഹ്രുമാര്‍ റാലിക്ക് നേതൃത്വം നല്‍കി..കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു..ഉച്ചക്ക് ശേഷം നടന്ന രക്ഷാകര്‍തൃസംഗമം ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ.ഇഖ്ബാല്‍ കല്ലട്ര ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ് മിസ്ട്രസ്സ് സ്വാഗതമാശംസിച്ചു. സബ് ജില്ലാതല ശാസ്ത്രമേള,പ്രവൃത്തിപരിചയമേള,സ്പോര്‍ട്സ് എന്നിവയില്‍ പങ്കെടുത്തവര്‍ക്കും സമ്മാനം ലഭിച്ചവര്‍ക്കും..സ്ക്കൂള്‍തലത്തില്‍ വിവിധമത്സരങ്ങളില്‍ വിജയിച്ചവര്‍ക്കും..സ്വന്തമായി ഹെര്‍ബേറിയം ഉണ്ടാക്കിയ എല്ലാ കുട്ടികള്‍ക്കും ചിത്രകാരന്‍മാര്‍ക്കും നല്ല നല്ല ട്രോഫികളും പുസ്തകങ്ങളും ചടങ്ങില്‍ വച്ച് അദ്ദേഹം സമ്മാനിക്കുകയുണ്ടായി.തുടര്‍ന്നുണ്ടായ ചായസല്ക്കാരത്തിനുശേഷം പ്രീനടീച്ചര്‍ രക്ഷിതാക്കള്‍ക്കു ക്ളാസെടുത്തു.കുട്ടികളെ കൂടുതലറിയാന്‍..മനസ്സിലാക്കാന്‍..പ്രോത്സാഹിപ്പിക്കാന്‍...അംഗീകരിക്കാന്‍..അടുത്തുനിര്‍ത്താന്‍
ഒരുതാങ്ങായ് അമ്മ ഉണ്ടാവേണ്ട ആവശ്യകത തിരിച്ചറിയുന്ന വിധത്തിലായിരുന്നു ക്ളാസ്..സ്വന്തം മക്കളുടെ ജന്മദിനം ഓര്‍ക്കാത്ത രക്ഷിതാക്കള്‍ക്കുമുന്നില്‍ അവരുടെ മക്കളുടെ ജന്മദിനം ഓര്‍ക്കാന്‍ കഴിഞ്ഞ അധ്യാപകരുണ്ടായിരുന്നു..എന്നത് ചാരിതാര്‍ത്ഥ്യത്തിന് വക നല്‍കുന്നു.
ലഡുവിതരണം |
ശിശുദിനറാലി |
ബ്ളോക്ക് പഞ്ചായത്ത്മെമ്പര്‍ ഇഖ്ബാല്‍ കല്ലട്ര രക്ഷാകര്‍തൃസംഗമം ഉദ്ഘാടനം ചെയ്യുന്നു |
ബോധവത്ക്കരണക്ളാസ്..പ്രീനടിച്ചര്‍ |
Thursday, 13 November 2014
സബ്ജില്ലാതല വിജയികള്‍ക്കുള്ള അനുമോദനവും ഏകദിനപരിശീലനവും
കാസറഗോഡ്സബ്ജില്ലയിലെ പ്രവൃത്തിപരിചയക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന മികവാര്‍ന്ന ഈ പ്രവര്‍ത്തനപരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹു കാസറഗോഡ് മണ്ഡലം MLAശ്രീ.എന്‍.എ.നെല്ലിക്കുന്ന് നിര്‍വ്വഹിച്ചു.ഓരോ ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവര്‍ക്ക് മെഡലുകളും..വിദ്യാ ബുക്ക്ഹൗസ് നല്‍കുന്ന 100രൂപയുടെ ഗിഫ്റ്റ് കൂപ്പണും നല്‍കുകയുണ്ടായി..തുടര്‍ന്ന്.പായസമടക്കമുള്ള ഉച്ചയൂണിനുശേഷം എല്ലാ ഐറ്റങ്ങളിലും ക്ളാസുകള്‍ കൈകാര്യം ചെയ്യപ്പെട്ടു..ഈ മാതൃകാപ്രവര്‍ത്തനത്തിന്റെ ഗുണഭോക്താവാന്‍ നമ്മുടെസ്ക്കൂളിലെ മാളവികക്കും ഭാഗ്യമുണ്ടായി.അഗര്‍ബത്തിനിര്‍മ്മാണത്തില്‍ മൂന്നാം സ്ഥാനമായിരുന്നു മാളവിക കരസ്ഥമാക്കിയത്...
Wednesday, 12 November 2014
പക്ഷികളെ നിരീക്ഷിക്കാം....
ദേശീയപക്ഷിനിരീക്ഷണദിനം നവംബര്‍12
പക്ഷിനിരീക്ഷണദിനം പ്രൈമറിതലംമുതല്‍ പ്രാധാന്യം നല്‍കേണ്ട ഒരു ദിനമാണ്..പല പക്ഷികളും ഇന്ന് വംശനാശഭീഷണിയിലാണ്..പക്ഷികളെ നിരീക്ഷിക്കുന്നത് വിജ്ഞാനവും കൗതുകവും നല്‍കുന്നതാണ്..പക്ഷികള്‍ ഉപകാരികളും ആണ്..ഈ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന വിധത്തില്‍ ദിനാചരണപരിപാടികള്‍ ആസൂത്രണം ചെയ്തു..തൂവല്‍ പ്രദര്‍ശനം സംഘടിപ്പിച്ചു..തുടര്‍ന്ന് അതിലെ വിവരങ്ങള്‍ വായിച്ച് ഓര്‍മ്മപരിശോധന നടത്തി.ഏറ്റവും കൂടുതല്‍ ഓര്‍മ്മിച്ച് എഴുതിയ ഓരോ ക്ളാസിലെ കുട്ടികള്‍ക്കും സമ്മാനം വിതരണം ചെയ്തു.നാലാം ക്ളാസില്‍ ഋതുരാജ്.32ഉംഅര്‍ജ്ജുന്‍29ഉം മൂന്നാം ക്ളാസില്‍ സലീം23ഉം ഫവാസ്16ഉംരണ്ടാം ക്ളാസില്‍ വിനീഷ11ഉംലത്തീഫ്9ഉം ഒന്നാംക്ളാസില്‍ അജ്മല്‍5ഉം നാസിഫ4ഉം പക്ഷികളുടെ പേര് ഓര്‍ത്തെഴുതി ഒന്ന്,രണ്ട് സ്ഥാനങ്ങള്‍ നേടി..കുട്ടികള്‍ക്കെല്ലാം ഇല ആല്‍ബം ഉണ്ട്..അതുപോലെ ഒരു തൂവല്‍ ശേഖരം കൂടി ഉണ്ടാക്കുക..പക്ഷികളെ നിരീക്ഷിക്കുക എന്നീ തുടര്‍പ്രവര്‍ത്തനങ്ങള്‍ നല്‍കി...
തൂവല്‍പ്രദര്‍ശനം |
സമ്മാനവിതരണം |
Tuesday, 11 November 2014
ശാസ്ത്രമേളയില്‍ തിളക്കമാര്‍ന്ന വിജയം....
കുഡ്ലു ഗോപാലകൃഷ്ണ സ്കക്കൂളില്‍ ഞങ്ങളെത്തിയത് രാവിലെ 8 മണിക്കായിരുന്നു.ലഘുപരീക്ഷണം,കലക്ഷന്‍,സയന്‍സ് മാഗസിന്‍ എന്നിവയിലും ചന്ദനത്തിരി നിര്‍മ്മാണം,ബുക്ക് ബൈന്റിംഗ്,വെജിറ്റബ്ള്‍ പ്രിന്റിംഗ് എന്നിവയിലുമായിരുന്നു ഇന്നത്തെ മത്സരങ്ങള്‍..മൂന്നു മണിയോടു കൂടി ആദ്യഫലം പുറത്തുവന്നു.കാസറഗോഡ് സബ്ജില്ലയില്‍ മാത്രമുള്ള ഇനം....സയന്‍സ് മാഗസിന്‍..ഫസ്റ്റ് ഞങ്ങള്‍ക്ക്..പിന്നീട് ലഘുപരീക്ഷണത്തില്‍ എ ഗ്രേഡോടെ സെക്കന്റിലെത്തി.കലക്ഷനില്‍ എ ഗ്രേഡോടെ നാലാം സ്ഥാനവും കൂടെ കിട്ടിയപ്പോള്‍ കിരീടം ഞങ്ങള്‍ ഉറപ്പാക്കി..എന്നാല്‍ മാഗസിനു കിട്ടിയ പോയിന്റ് ആകെ പോയ്ന്റില്‍ കൂട്ടില്ലെന്ന സത്യം ഞങ്ങളുടെ കിരീടവും കൊണ്ടുപോയി..അടുത്ത ദിവസത്തെ ഫലം ഞങ്ങളെ വീണ്ടും സന്തോഷമുള്ളവരാക്കി..ഗണിത മാഗസിനില്‍ ഞങ്ങള്‍ക്ക് എ ഗ്രേഡോടെ രണ്ടാം സ്ഥാനം...എല്ലാമത്സരവിജയികള്‍ക്കും ഞങ്ങളുടെ ആശംസകള്‍...ചന്ദനത്തിരിനിര്‍മ്മാണത്തില്‍ മൂന്നാം സ്ഥാനവും ബുക്ക്ബൈന്റിംഗില്‍ ബി ഗ്രേഡും നമുക്ക് കിട്ടി..ജില്ലാതലത്തില്‍ പങ്കെടുക്കുന്ന ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഞങ്ങളുടെ അഭിനന്ദനങ്ങള്‍...കുട്ടികള്‍ക്ക് എന്തെങ്കിലും പകര്‍ന്നുനല്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു..
ദശപുഷ്പങ്ങളും അവയുടെപ്രാധാന്യവും |
Saturday, 1 November 2014
മാതൃവന്ദനം...നമ്മുടെ നാടിനെ അറിയാം..... നവംബര്‍ 1 കേരളപ്പിറവി
വൈവിധ്യമാര്‍ന്ന കേരളപ്പിറവിദിനാചരണപരിപാടികള്‍ക്ക് എസ്.ആര്‍.ജി മീറ്റിംഗില്‍ ആസൂത്രണം നടത്തി.മാതൃവന്ദനം എന്ന പേരിലായിരുന്നു ആഘോഷപരിരാടികള്‍ അവതരിപ്പിച്ചത്.കുട്ടികളുടെ ഭാഗത്തു നിന്നും പല ആശയങ്ങളും രൂപപ്പെട്ടു.അങ്ങിനെ അവര്‍ കേരളത്തിന് ദീപാലംകാരം നല്‍കി..
അസംബ്ലിയില്‍
വച്ച് പ്രീനടീച്ചര്‍ മാതൃവന്ദനം
കവിത ആലപിച്ചു.കേരളത്തില്‍
അന്നോളമിന്നോളമുണ്ടായ ചില
സംഭവവികാസങ്ങള്‍ ശേഖരിച്ച്
വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചു.കേരളത്തെ
ക്കുറിച്ചുണ്ടായ പ്രശസ്തമായ
വരികള്‍ പാടുകയും പ്രദര്‍ശിപ്പിക്കുകയും
ചെയ്തു.04/11/2014ന്
ക്വിസ് മത്സരം ഉണ്ടായിരിക്കുന്നതാണെന്നുംകേരളം വരച്ച് വരാനും
കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും
ശേഖരിക്കാനുമുള്ള തുടര്‍
പ്രവര്‍ത്തനം നല്‍കി.
Subscribe to:
Posts (Atom)