flashnews

കാസറഗോഡ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച 3 വിദ്യാലയബ്ളോഗുകള്‍ക്കുള്ള സമ്മാനങ്ങളിലൊന്ന് കളനാട് ഓള്‍ഡ് സ്ക്കൂളിന്............ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍

Tuesday 2 December 2014

              അക്ഷരപ്പൂക്കള്‍ വിരിയിച്ചുകൊണ്ട്....

സാക്ഷരം ഉണര്‍ത്തു ക്യാമ്പ് 2014

                സാക്ഷരം പരിപാടി 50 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു.

.ആയിഷക്കും ഷാഫിക്കും ഇനി സന്തോഷത്തിന്റെ നാളുകള്‍..മറ്റുള്ളവരോടൊപ്പവുംമറ്റുള്ളവരെക്കാളും  എഴുതാനും വായിക്കാനും സാധിക്കുന്നതിന്റെ സംതൃപ്തിയും അഭിമാനവും അവരുടെ നോക്കിലും വാക്കിലും നടപ്പിലും കാണാം..ഇന്നവര്‍ സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞിരിക്കുന്നു.അംഗീകാരത്തിന്റെ ആനന്ദം അനുഭവിക്കുന്നു..2 കുട്ടികളെ മാത്രം വച്ച് ഉണര്‍ത്ത് ക്യാമ്പ് എങ്ങിനെ സംഘടിപ്പിക്കും എന്ന് ചര്‍ച്ച ചെയ്തപ്പോഴാണ് എല്ലാവരെയും വച്ച് സംഘടിപ്പിച്ചാലോ എന്ന് ചിന്തിച്ചത്...അങ്ങിനെ ഞങ്ങളും ക്യാമ്പ് സംഘടിപ്പിച്ചു..

ഉദ്ഘാടനം

            2014 നവംബര്‍28,29 ദിവസങ്ങളിലായിരുന്നു ‍ഞങ്ങള്‍ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചത്.ഹെഡ്മിസ്ട്രസ് രാധാമണിടീച്ചരുടെ അധ്യക്ഷതയില്‍പി.ടി.എ.പ്രസിഡണ്ട് മുഹമ്മദ്ഷാഫിസുല്‍ത്താന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.തുടര്‍ന്ന് നടന്ന ക്ളാസില്‍ കുട്ടികള്‍ വളരെ ക്രിയാത്മകവും സര്‍ഗാത്മകവുമായി പങ്കെടുത്തു

ക്യാമ്പ് അവലോകനം

         ആദ്യസെഷനില്‍ വായ്ത്താരികള്‍ക്ക് ഈണം നല്കലായിരുന്നു.കുട്ടികളെ നാലു ഗ്രൂപ്പുകളാക്കി തിരിച്ചു.ഓരോ ഗ്രൂപ്പിലും നാലു ക്ളാസിലെയും കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തി.ഒന്നാം ഗ്രൂപ്പ് നിഹാലും രണ്ടാം ഗ്രൂപ്പ് മാളവികയും മൂന്നാം ഗ്രൂപ്പ് ആയിഷയും നാലാം ഗ്രൂപ്പ് ബുഷറയും നയിക്കാനുള്ള തീരുമാനം ഗ്രൂപ്പ് അംഗങ്ങള്‍ തന്നെ എടുത്തത് ഒന്നോ രണ്ടോ മത്സരങ്ങള്‍ക്കുശേഷം ആയിരുന്നു.ക്യാമ്പ് ഹാളിന്റെ വിവിധ ഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ച വായാത്താരികള്‍ക്ക് അവര്‍ തന്നെ വിവിധ ഈണങ്ങള്‍ നല്കി.രണ്ടാം ഗ്രൂപ്പിന്റെ പ്രകടനം മികച്ചനിലവാരം പുലര്‍ത്തിയതായ് മറ്റു ഗ്രൂപ്പുകാര്‍ ഒരേസ്വരത്തില്‍ വിലയിരുത്തി.അതിനുശേഷം നാവുവഴങ്ങല്‍ പ്രവര്‍ത്തനം..കുട്ടികളില്‍ നിന്നും കുറെ ഉദാഹരണങ്ങള്‍ വന്നു.തുടര്‍ന്ന്ടീച്ചറുംകുട്ടികളും കഥ അവതരിപ്പിച്ചു.കഥാസ്ട്രിപ്പുകള്‍ നല്കി കഥ പൂര്‍ത്തീകരിക്കലായിതുന്നു അടുത്ത ജോലി
.ഇതില്‍ ആദ്യം പൂര്‍ത്തീകരിച്ചത് ബുഷറയുടെ ഗ്രൂപ്പായിരുന്നു.ചാര്‍ട്ടുപേപ്പറിലൊട്ടിച്ച് കഥകള്‍ പ്രദര്‍ശിപ്പിച്ചു..തുടര്‍ന്ന് കടങ്കഥകളുടെ ലോകത്തിലേക്ക്..കടങ്കഥാപയറ്റ് കുറെ നേരം നീണ്ടുന്നു..അതിനിടയില്‍ അപ്രതീക്ഷിതമായി കിട്ടിയ ഐസ്ക്രീം കുട്ടികളെ സന്തോഷഭരിതരാക്കി..
അങ്ങിനെ ഐസ്ക്രീമിനെ ക്കുറിച്ച് കടങ്കഥയെഴുതാന്‍ അവര്‍ തീരുമാനിച്ചു

1...തൊട്ടാല്‍ തണുക്കും..വച്ചാല്‍ അലിയും..രുചിച്ചാല്‍ മധുരിക്കും-ഷാഫി

2...കാണാന്‍ വെളുത്തിട്ട്...തൊട്ടാല്‍ തണുത്തിട്ട്-ആയിഷ

3..ഹായ്..ഹായ്..നല്ല രുചി...എന്തൊരു തണുപ്പ് എന്താണ്..

എന്നു തുടങ്ങി..ഞാനിപ്പം തിന്ന സാധനത്താന്റെ പേരെന്ത്...എന്നുവരെ കുട്ടികള്‍ കടങ്കഥ ഉണ്ടാക്കി.തുടര്‍ന്ന് ഒത്തുപാടാനായി..വിവിധ കവിതകള്‍ക്ക് അവര്‍ ഈണം നല്കി.കവിതകള്‍,ചിത്രങ്ങള്‍,പാട്ടുകള്‍ എന്നിവ ഉണ്ടാക്കാനായി വിവിധ വിഷയങ്ങള്‍ ഗൃഹപാഠമായി നല്കിക്കൊണ്ട് ഒന്നാം ദിവസത്തെ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു..

രണ്ടാമത്തെ ദിവസം കൊണ്ടുവന്ന സൃഷ്ടികള്‍ പരസ്പരം വിലയിരുത്തി.അതുപോലുള്ള വേറെ വിഷയങ്ങള്‍തെരെഞ്ഞെടുത്ത് രചനകള്‍ നടത്തുവായി 10മിനുട്ട് സമയം നല്കി..









അവ സമാഹരിച്ച് ഒരു പതിപ്പ് നിര്‍മ്മാണം നടത്തി. അടുത്ത സെഷനില്‍ സര്‍ഗ്ഗാത്മക നാടകകേളികള്‍ ആയിരുന്നു.പരസ്പരം പരിചയപ്പെടല്‍,നടക്കാം നടക്കാം,ഗ്രൂപ്പാക്കാം,നിഴല്‍ നടത്തം,സിപ്പ് സാപ്പ്,വാര്‍ത്താതടസ്സം സെവന്‍ ഒബ്ജക്റ്റ്,കൂട്ടപ്പാട്ട്തുടങ്ങി ആസൂത്രണം ചെയ്തവ കൂടാതെ കഥ പറഞ്ഞത് അഭിനയിച്ച് കാണിക്കുക..മൂകാഭിനയം തുടങ്ങി ഒട്ടേറേ രസകരമായ അനുഭവങ്ങള്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് പകര്‍ന്നുനല്കാന്‍ സാധിച്ചു.

          തുടര്‍ന്ന് നാടന്‍കളികള്‍ക്ക് അവസരമൊരുക്കി.അക്ഷരങ്ങള്‍ കൊണ്ട് പല പ്രവര്‍ത്തനങ്ങളും നടത്തി.ഓരോ അക്ഷരവും വരുന്ന വാക്കുകള്‍.പദങ്ങള്‍,വാചകങ്ങള്‍,കഥകള്‍ എന്നിവ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കണ്ടെത്തി....ഇങ്ങനെ തുടങ്ങി ഒരു കഥ...

"ഒരി‌ടത്ത് ഒരാളും ഒരു ഒട്ടകവും ഉണ്ടായിരുന്നുഒരു ദിവസം ഒട്ടകത്തെ കാണാതായി.ഒരിടത്തും കാണുന്നില്ല.ഒട്ടകത്തെ ഒരിടത്തും കാണാഞ്ഞ് ഒരാള്‍ വിഷമിച്ചിരിക്കുന്നത്.ഒരു കാക്ക കണ്ടു."

നിര്‍മ്മാണം കുട്ടികള്‍ക്ക് എന്നും ഏറ്റവും ഇഷ്ടപ്പെട്ട മേഖലയാണല്ലൊ.വരയ്ക്കാം നിര്‍മ്മിക്കാം എന്നതായിരുന്നു അടുത്ത സെഷന്‍നല്ല പൂന്തോട്ടത്തിന്റെ ചിത്രം വരച്ചവര്‍ പിന്നീട് പൂക്കള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.നിര്‍മ്മിച്ച പൂക്കള്‍ വച്ച് ഒരു തോട്ടം അവര്‍ ഉണ്ടാക്കി.ഡിസ് പ്ളേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു.

   ക്യാമ്പ് വിലയിരുത്തല്‍   

         രണ്ടുദിവസത്തെ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ ഒരുണര്‍വ് തന്നെ ഉണ്ടാക്കിയെന്നു പറയാം..പരീക്ഷയുടെയും പഠനപ്രവര്‍ത്തനങ്ങളുടെയും ഇടയില്‍ ഇത്തരം ഒരു ക്യാമ്പ് സംഘടിപ്പിക്കാന്‍ തുനിയുമ്പോള്‍ ഞങ്ങള്‍ ആശങ്കാകുലരായിരുന്നു.എന്നാല്‍ ക്യാമ്പ് എല്ലാ മേഖലകളിലും പുത്തനറിവും ഉത്സാഹവും പകര്‍ന്നു നല്കിയതോടൊപ്പം തുടര്‍പ്രവര്‍ത്തനങ്ങള്‍,ഗൃഹപാഠം,വായന,നിര്‍മ്മാണം,അഭിനയം,കളികള്‍ എന്നിവ കുറച്ചുകൂടി താത്പര്യം ജനിപ്പിക്കുന്ന വിധത്തില്‍ ആക്കിയിരിക്കുന്നു.ഉണര്‍ത്ത് ക്യാമ്പ് ഞങ്ങളെ ഉണര്‍ത്തിയിരിക്കുന്നു...

3 comments:

  1. നല്ല തെളിമയുളള പോസ്റ്റ്.
    (കാസര്‍ഗോഡുളള പലവിദ്യാലയബ്ലോഗുകളിലും പോയി നിരാശപ്പെട്ടു. എല്ലാവര്‍ക്കും ചിത്രഗാലറിയാണ്.ഇതെന്താ സിനിമാപോസ്റ്റര്‍ പോലെ എന്നു തോന്നി.)
    ഇവിടെ വ്യത്യസ്തം. അഭിനന്ദനങ്ങള്‍
    ഇങ്ങനെ വേണം ബ്ലോഗെഴുത്ത്

    ReplyDelete
  2. ഇങ്ങനെയുള്ള പോസ്റ്റ് മറ്റ് വിദ്യാലയങ്ങള്‍ക്കും മാതൃകയാക്കാം..അനുപമടീച്ചര്‍ക്കും കുട്ടികള്‍ക്കും സ്കൂള്‍ സാരഥികള്‍ക്കും അഭിനന്ദനങ്ങള്‍

    ReplyDelete
  3. ഇങ്ങനെയുള്ള പോസ്റ്റ് മറ്റ് വിദ്യാലയങ്ങള്‍ക്കും മാതൃകയാക്കാം..അനുപമടീച്ചര്‍ക്കും കുട്ടികള്‍ക്കും സ്കൂള്‍ സാരഥികള്‍ക്കും അഭിനന്ദനങ്ങള്‍

    ReplyDelete