flashnews

കാസറഗോഡ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച 3 വിദ്യാലയബ്ളോഗുകള്‍ക്കുള്ള സമ്മാനങ്ങളിലൊന്ന് കളനാട് ഓള്‍ഡ് സ്ക്കൂളിന്............ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍

Friday, 19 December 2014

എം.മുകുന്ദനില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി

               കണ്ണൂര്‍ പാലയാട്ഡയറ്റ് അധ്യാപകര്‍ക്കായി നടത്തിയ രചനാമത്സരത്തില്‍ ഈ വിദ്യാലയത്തിലെ അനുപമടീച്ചര്‍ക്കു സമ്മാനം ലഭിച്ചിരിക്കുന്നു.എം മുകുന്ദന്റെ പ്രവാസനോവലുകളായ ഡല്‍ഹി,ഡല്‍ഹിഗാഥകള്‍,പ്രവാസം എന്നിവയായിരുന്നു ആസ്വാദനം നടത്താന്‍ നല്കപ്പെട്ടത്.ഇതില്‍'ഇല്ലായ്മകളിലെ രാഷ്ട്രീയം'എന്ന പേരില്‍ ഡല്‍ഹിഗാഥകള്‍ എന്ന നോവലിന്റെ ആസ്വാദനമാണ് ടീച്ചര്‍ തയ്യാറാക്കിയത്.18/12/2014 നു പാലയാട് ഡയറ്റില്‍ വച്ചു നടന്ന സെമിനാര്‍,സംവാദം എന്നിവയില്‍ പങ്കെടുത്ത ശേഷം നോവലിസ്റ്റ് എം മുകുന്ദന്റെ കയ്യില്‍ നിന്നാണ് സമ്മാനം ഏറ്റുവാങ്ങിയത്.14ഓളം അധ്യാപകര്‍ക്ക് സമ്മാനങ്ങള്‍ നല്കപ്പെട്ടു.ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പാല്‍ശ്രീ.സി.എം.ബാലകൃഷ്ണന്‍ മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.ഡയറ്റ് സീനീയര്‍ ലക്ച്ചറര്‍ പവിത്രന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.ഇ.പി.രാജഗോപാലന്‍മാസ്റ്റര്‍ വിഷയമവതരിപ്പിച്ചുസംസാരിച്ചു.കളനാട് ഓള്‍ഡ് സ്ക്കൂളിലെ ബ്ളോഗറാണ് അനുപമടീച്ചര്‍.

2 comments:

  1. നല്ലടീച്ചര്‍ നല്ല വായനക്കാരിയാകണം.കുട്ടികളെ പുസ്തകവായനയിലേക്ക് നയിക്കാന്‍,അവരില്‍ വായനാവസന്തത്തിന്റെ സുഗന്ധമെത്തിക്കാന്‍ വാനക്കാരിയായ അധ്യാപികയ്ക്കുമാത്രമേ സാധിക്കൂ.നിങ്ങളുടെ കുട്ടികളും മികച്ച വായനക്കാരാകും.ഈ അംഗീകാരം കാസറഗോഡ് ജില്ലയിലെ എല്ലാ അധ്യാപകര്‍ക്കും പ്രചോദനമേകും...അഭിനന്ദനങ്ങള്‍

    ReplyDelete
  2. Namde adhyapakasamoohathinu ennum nenjettavuna,apoorvanettam,,go,ahead, anupama tr,,v r all with u

    ReplyDelete