flashnews

കാസറഗോഡ് വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച 3 വിദ്യാലയബ്ളോഗുകള്‍ക്കുള്ള സമ്മാനങ്ങളിലൊന്ന് കളനാട് ഓള്‍ഡ് സ്ക്കൂളിന്............ എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍

Friday, 19 December 2014

സാന്താക്ളോസും കുട്ടികളും പിന്നെ ഒരവധിക്കാലവും

                രണ്ടാം ടേം പരീക്ഷ ഇന്നവസാനിക്കുമ്പോള്‍ ക്രിസ്മസ് ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ പൊടിപൊടിക്കുകയാണ്..ഞങ്ങളുടെ ചെറിയ കൂട്ടായ്മയില്‍ രണ്ടു അപ്പൂപ്പന്മാര്‍ ഒരുങ്ങിക്കഴിഞ്ഞു..ഒന്നാം ക്ളാസിലെ മുഹമ്മദ്സുഹൈലും രണ്ടാം ക്ളാസിലെ അബ്ദുള്‍ ലത്തീഫും.നാലാംക്ളാസിലെ ഇത്താത്തമാരായ ആയിഷ,സുനൈന,വഹീദ,മാളവിക എന്നിവര്‍ ഉണ്ണിപിറന്നു ബത് ലഹെമില്‍...വന്ദനമരുളാന്‍ വന്നിടുവിന്‍...എന്ന കരോള്‍ ഗാനം പാടി..സലീമും അര്‍ജ്ജുനും നിഹാലും പ്ളെയ്റ്റുകള്‍ മുട്ടി താളം പിടിച്ചു..സാന്താക്ളോസപ്പൂപ്പനെ തൊടാന്‍ ആദ്യമൊന്നുഭയന്നെങ്കിലും പിന്നെ എല്ലാവരും അവരോടൊപ്പം ചുവടുവച്ചു..

                ഞങ്ങളുടെ ഇന്നത്തെ അതിഥി മായടീച്ചരും രണ്ടാം കാളാസിലെ ഹരിയും ചേര്‍ന്നു  കേക്ക് മുറിച്ചു
.പി.ടി.എ.പ്രതിനിധികളും പങ്കെടുത്തു.ഹെഡ്മിസ്ട്രസ്സ് രാധ്മണിടീച്ചര്‍ എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.അവധിക്കാലത്ത് പഠിക്കാനും കളിക്കാനും ഒരുപോലെ സമയം കണ്ടത്തണമെന്ന് കുട്ടികളെ ഉത്ബോധിപ്പിച്ചു.സ്ക്കൂള്‍ തുറന്നു വരുന്ന ദിവസം ഒരു വായനാമത്സരവും ലേഖനമത്സരവും ഉണ്ടായിരിക്കുന്നതാണെന്ന് കുട്ടികളെ അറിയിച്ചു.

             ഉച്ചക്കുശേഷം കലാപരിപാടികളായിരുന്നു..പാട്ടും ‍ഡാന്‍സും ഒക്കെയായി കുട്ടികള്‍ ആഘോഷപരിപാടികള്‍ പൊടിപൊടിച്ചു..പരീക്ഷനല്കിയ പിരിമുറുക്കങ്ങള്‍ക്ക് വിട പറഞ്ഞുകൊണ്ട് എല്ലാവരും കുറച്ചവധിദിവസങ്ങളിലേക്ക്...

No comments:

Post a Comment